Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2016 4:50 PM IST Updated On
date_range 29 March 2016 4:50 PM ISTസംയുക്ത സര്‍വേ വൈകുന്നു
text_fieldsbookmark_border
ഇരിട്ടി: കര്‍ണാടക വനാതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന കേരളത്തിന്‍െറ ഭൂമി കര്‍ണാടക വനം വകുപ്പ് വിവിധ സ്ഥലങ്ങളിലായി കൈയേറിയ സംഭവത്തില്‍ നടപടി വൈകുന്നു. ഇരുസംസ്ഥാനങ്ങളും സംയുക്തമായി സര്‍വേ നടത്തുന്നതില്‍ കാലതാമസമുണ്ടാകുന്നതായി ആക്ഷേപം ഉയര്‍ന്നു. കര്‍ണാടക വനം വകുപ്പ് പലയിടങ്ങളിലും ജണ്ട മാറ്റിസ്ഥാപിച്ച് കേരളത്തിന്‍െറ ഭൂമി കൈയേറിയതായി ഉന്നതതല പരിശോധനയില്‍ തെളിഞ്ഞിരുന്നു. കൈയേറ്റ പ്രദേശങ്ങള്‍ നേരത്തേ ജില്ലാ കലക്ടറും റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുകയും കൈയേറ്റം ബോധ്യപ്പെടുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ കേരള വനം വകുപ്പ് മിനിസര്‍വേ സംഘവും റവന്യൂ സര്‍വേ സംഘവും മാക്കൂട്ടത്തത്തെി കൈയേറ്റ സ്ഥലങ്ങള്‍ അളന്നു തിട്ടപ്പെടുത്തിയത്. രണ്ടുദിവസം സംഘം അളവ് നടത്തിയപ്പോള്‍തന്നെ കൈയേറ്റം വ്യക്തമായി. മൂന്നാംദിവസം കര്‍ണാടക ഫോറസ്റ്റ് സംഘം അളവ് നടത്തുന്നതില്‍ നിസ്സഹകരിച്ചു. തുടര്‍ന്ന് അളവ് നിര്‍ത്തി സര്‍വേ സംഘങ്ങള്‍ മടങ്ങുകയായിരുന്നു. കൈയേറ്റ സ്ഥലങ്ങള്‍ വിശദമായി അളന്നു തിട്ടപ്പെടുത്താനുള്ള നിര്‍ദേശം വൈകുന്നതിന്‍െറ കാരണം അജ്ഞാതമാണ്. സംസ്ഥാന റവന്യൂ സംഘം പ്ളാനും സ്കെച്ചുംവെച്ച് അളന്നപ്പോള്‍ നാല് മുതല്‍ 10 മീറ്റര്‍ വരെ കേരളത്തിന്‍െറ ഭൂമി കൈയേറി ജണ്ട മാറ്റിസ്ഥാപിച്ചതായാണ് കണ്ടത്തെിയത്. മുടിക്കയം, കച്ചേരിക്കടവ്, കൂട്ടുപുഴ വരെയുള്ള സ്ഥലങ്ങളില്‍ കൈയേറ്റം ശ്രദ്ധയില്‍പെട്ടിരുന്നു. ബാരാപോള്‍ പദ്ധതി ഉള്‍പ്പെടുന്ന മാക്കണ്ടിയില്‍ കാട്ടാനകളെ തുരത്താനെന്ന വ്യാജേന കുഴിയെടുത്ത് ജണ്ട സ്ഥാപിക്കാന്‍ കര്‍ണാടക വനം വകുപ്പ് ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് കൈയേറ്റം അറിഞ്ഞത്. ഇതേതുടര്‍ന്ന് റവന്യൂ സംഘമാണ് പ്ളാനും സ്കെച്ചുമായി ആദ്യം അളവിനത്തെിയത്. കേരള സര്‍ക്കാര്‍ പട്ടയം നല്‍കി സ്ഥിരതാമസമാക്കിയ ആറോളം വീട്ടുകാരെ കര്‍ണാടക വനം വകുപ്പ് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കുന്നതായി താമസക്കാര്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story