Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2016 4:28 PM IST Updated On
date_range 17 Jun 2016 4:28 PM ISTകാക്കിപ്പടയുടെ കാരുണ്യത്തില്‍ ചന്ദ്രികക്ക് വീടൊരുങ്ങുന്നു
text_fieldsbookmark_border
ശ്രീകണ്ഠപുരം: ലാത്തിയും നിയമവും മാത്രമല്ല, കാരുണ്യത്തിന്‍െറ അനുഭവപാഠങ്ങള്‍ ഏറെയുള്ളവരും കാക്കിക്കുള്ളിലുണ്ട്. അതിന്‍െറ തെളിവാകുകയാണ് ശ്രീകണ്ഠപുരം പൊലീസ്. ശ്രീകണ്ഠപുരം വയക്കരയിലെ ദുരിതക്കയത്തില്‍ കഴിയുന്ന ചന്ദ്രികക്ക് സി.ഐ അബ്ദുല്‍ റഹീമിന്‍െറ നേതൃത്വത്തില്‍ കാരുണ്യഭവനമൊരുക്കുകയാണ് ഇവര്‍. എല്ലാം നഷ്ടപ്പെട്ടുവെന്ന തോന്നലില്‍ നിന്ന് ചന്ദ്രികയെ ജീവിതത്തിലേക്ക് തിരികെയത്തെിക്കാന്‍ കാക്കിപ്പട തയാറാവുമ്പോള്‍ ശ്രീകണ്ഠപുരം നഗരസഭയും വ്യാപാരികളും നാട്ടുകാരുമെല്ലാം സഹായഹസ്തവുമായി രംഗത്തുണ്ട്. മാസങ്ങള്‍ക്കുമുമ്പേ ഇരിക്കൂറില്‍ വൈദ്യുതി ബില്ലടക്കാന്‍ പോയപ്പോഴാണ് ചന്ദ്രികയെ വണ്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ് ഓര്‍മശക്തിപോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അവര്‍. രണ്ട് പെണ്‍മക്കളും ഒരു മകനും വിവാഹശേഷം താമസം മാറിയതോടെ ചന്ദ്രിക ഒറ്റക്കായി താമസം. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാനോ നിവര്‍ന്നു നില്‍ക്കാനോ കഴിയുന്നില്ല. പലപ്പോഴും ആരെങ്കിലുമൊക്കെ സഹായത്തിനത്തൊറുണ്ട്. ഏതു നിമിഷവും നിലംപൊത്താറായ വീട്ടിലാണ് താമസം. മഴക്കാലമായതോടെ മേല്‍ക്കൂര ചോര്‍ന്നൊലിക്കാനും തുടങ്ങി. പ്രദേശവാസികളും മറ്റും ചേര്‍ന്ന് വലിയ പ്ളാസ്റ്റിക് ഷീറ്റ് കൊണ്ട് മേല്‍ക്കൂര മൂടിവെച്ചിരിക്കുകയാണ്. കേസ് നടക്കുന്നുണ്ടെന്നതിനാല്‍ ഇന്‍ഷൂര്‍ തുകയും കിട്ടിയില്ല. ചികിത്സാ ചെലവും ജീവിത ചെലവും കണ്ടത്തൊനാവാതെ കണ്ണീര്‍കയത്തില്‍ കഴിഞ്ഞിരുന്ന ചന്ദ്രികയെപറ്റി വിവരം ലഭിച്ച ശ്രീകണ്ഠപുരം സി.ഐ സി.എ. അബ്ദുല്‍റഹീമും എസ്.ഐ പി.ബി. സജീവും അവരുടെ വീട്ടിലത്തെി ദുരിതം മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി. രാഘവന്‍, കൗണ്‍സിലര്‍മാരായ നിഷിത റഹ്മാന്‍, വി.വി. സന്തോഷ്, എ.പി. മുനീര്‍, തോമസ്, കെ.എന്‍. സ്വപ്ന, വ്യാപാരി നേതാവ് സി.സി. മാമുഹാജി, എ.എസ്.ഐ കെ.വി.രഘുനാഥ് എന്നിവരടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചു. അഞ്ചു ലക്ഷം ചെലവില്‍ വീട് നിര്‍മിച്ചുനല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. സഹായവാഗ്ദാനവുമായി നിരവധിപേരത്തെി. പുതിയ വീട് നിര്‍മാണത്തിനായി വെള്ളിയാഴ്ച നിലവിലെ വീട് പൊളിച്ചുനീക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story