Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2016 4:56 PM IST Updated On
date_range 24 July 2016 4:56 PM ISTകണ്ണൂര്‍ മണ്ഡലത്തില്‍ 370 കോടിയുടെ പദ്ധതികള്‍
text_fieldsbookmark_border
കണ്ണൂര്‍: മണ്ഡലത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് 370 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളതെന്ന് തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കലക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രനീക്കമാണിത്. മണ്ഡലത്തിന് വന്‍ വികസനക്കുതിപ്പാണ് ഇതുവഴി ഉണ്ടാകുക. ഫൈ്ള ഓവര്‍ പ്രവൃത്തിക്ക് 30 കോടി രൂപ അനുവദിച്ചു. വലിയന്നൂര്‍-നായാട്ടുപാറ-നാലു കോടി, തോട്ടട-കിഴുന്നപ്പാറ-ആറു കോടി, ചൊവ്വ-നടാല്‍ ബൈപാസ്-രണ്ടരകോടി, കുറുവ-കടലായി-വട്ടക്കുളം റോഡ്-അഞ്ചു കോടി, ചൊവ്വ-അഞ്ചരക്കണ്ടി-കീഴല്ലൂര്‍ റോഡ്-20 കോടി, ഏച്ചൂര്‍-മൗവ്വഞ്ചേരി റോഡ് രണ്ടര കോടി, പയ്യാമ്പലം ബീച്ച് റോഡ് (മണല്‍ വരെ)-ആറു കോടി എന്നിങ്ങനെയാണ് നിര്‍ദേശിച്ചിട്ടുള്ളത്. നടാല്‍ പാലം നിര്‍മാണത്തിന് 10 കോടിയും കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അനക്സ് പ്രവൃത്തിക്ക് 10 കോടിയും നിര്‍ദേശിച്ചിട്ടുണ്ട്. കണ്ണൂര്‍ പി.ഡബ്ള്യൂ.ഡി അഡീഷനല്‍ ബ്ളോക്, കണ്ണൂര്‍ പോളിടെക്നിക്, ഐ.ടി, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിന്‍െറ ഫ്ളാറ്റ് രീതിയിലുള്ള നിര്‍മാണം, മുണ്ടയാട് പൗള്‍ട്രി ഫാം പ്രവൃത്തി എന്നിവയും നിര്‍ദേശിക്കപ്പെട്ട പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story