Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.ആര്‍.ടി.സി ബസ്...

കെ.എസ്.ആര്‍.ടി.സി ബസ് തകരാറായി; ജനം പെരുവഴിയില്‍

text_fields
bookmark_border
പാപ്പിനിശ്ശേരി: ബസ് തകരാറിലായതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വളപട്ടണം പാലത്തിലാണ് സംഭവം. കുടിയാന്മലയില്‍നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് ഉച്ചക്ക് 12.45ന് വളപട്ടണം പാലത്തിന്‍െറ മധ്യത്തില്‍ ബ്രേക്ഡൗണായത്. ഇതത്തേുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍ ജനം വീര്‍പ്പുമുട്ടി. പാലത്തിലെ സാധാരണ ഗതാഗതക്കുരുക്കിനിടെ ഇതുംകൂടി ആയതോടെ കുരുക്ക് രൂക്ഷമായി. ബസ് നീക്കംചെയ്യുന്നതിന് ക്രെയിന്‍ എത്തിച്ചെങ്കിലും ബസിന്‍െറ ടയര്‍ ഉരുളുന്നതിനുള്ള തകരാര്‍കാരണം നീക്കംചെയ്യാന്‍ സാധിച്ചില്ല. ഉടന്‍ കണ്ണൂര്‍ ഡിപ്പോയില്‍ വിവരമറിയിച്ചെങ്കിലും രണ്ടോടെയാണ് തകരാര്‍ പരിഹരിക്കുന്നതിന് റിക്കവറി വാന്‍ എത്തിയത്. 2.15ന് തകരാര്‍ പരിഹരിച്ച് ബസ് കണ്ണൂരിലേക്ക് കൊണ്ടുപോയെങ്കിലും ദേശീയപാതയിലെ ഗതാഗതക്കുരുക്ക് 3.15വരെ നീണ്ടു. ഇതത്തേുടര്‍ന്ന് ജനം നടുറോഡില്‍ പൊറുതിമുട്ടി. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാലത്തില്‍ ഭാഗികമായ ഗതാഗതസംവിധാനം ഏര്‍പ്പെടുത്തിയാണ് വാഹനങ്ങള്‍ക്ക് സുഖമമായി കടന്നുപോകുന്നതിന് സൗകര്യമൊരുക്കിയത്. പൊതുമരാമത്ത് വകുപ്പിന്‍െറ നേതൃത്വത്തില്‍ ദേശീയപാതയില്‍ ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന തണല്‍മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഇന്നലെ രാവിലെയും ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥവന്നതോടെ വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരി സ്ഥലത്തത്തെി മരംമുറിക്കുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗതാഗതക്കുരുക്കിന് അല്‍പം ശമനമുണ്ടായപ്പോഴാണ് സര്‍ക്കാര്‍ ബസിന്‍െറ രൂപത്തില്‍ അടുത്ത കുരുക്കുണ്ടാകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story