Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി ജനറല്‍...

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ തിങ്കളാഴ്ച പുനരാരംഭിക്കും

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ തിങ്കളാഴ്ച പുനരാരംഭിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ടതിനെ തുടര്‍ന്നാണ് സംവിധാനം പുനരാരംഭിച്ചത്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന ഓട്ടോക്ളേവ് ഉപകരണം തകരാറായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുന്നതിന് ജനറല്‍ ആശുപത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതത്തേുടര്‍ന്ന് പ്രധാന ശസ്ത്രക്രിയകള്‍ വെള്ളിയാഴ്ച മുതല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഗൈനക്കോളജി സംബന്ധമായ ശസ്ത്രക്രിയകള്‍ പതിവുപോലെ നടത്തുകയും ചെയ്തിരുന്നു. ശസ്ത്രക്രിയകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ശനിയാഴ്ച ജില്ലയിലത്തെിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസറുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ മുടങ്ങാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. കേടുവന്ന ഓട്ടോക്ളേവ് മെഷീനു പകരം പുതിയത് വാങ്ങാന്‍ നിര്‍ദേശം നല്‍കിയതായും ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ ആലോചനയുള്ളതായും മന്ത്രി പറഞ്ഞു. ജില്ലയിലെ മലയോര മേഖലയില്‍നിന്നുള്ള രോഗികളടക്കം ആശ്രയിക്കുന്നത് തലശ്ശേരി ജനറല്‍ ആശുപത്രിയെയാണ്. ആഴ്ചയില്‍ 150ഓളം ചെറുതും വലുതുമായ ശസ്ത്രക്രിയ ഇവിടെ നടക്കുന്നുണ്ട്. ഓട്ടോക്ളേവ് മെഷീന്‍ തകരാറായിട്ട് ആറ് മാസത്തോളായി. ഇതത്തേുടര്‍ന്ന് ഉപകരണങ്ങള്‍ കൂത്തുപറമ്പ് ആശുപത്രിയില്‍ എത്തിച്ചാണ് അണുവിമുക്തമാക്കിയിരുന്നത്. ഇത് തികച്ചും അശാസ്ത്രീയമായ രീതിയായിരുന്നു. അതിനിടെ മെഷീന്‍ അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും തകരാറിലാവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം, ഡെപ്യൂട്ടി സൂപ്രണ്ട് വി.കെ. രാജീവന്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണുമായി ബന്ധപ്പെട്ടാണ് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് ഓട്ടോക്ളേവ് മെഷീന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നടപടിയായത്. തിങ്കളാഴ്ച മുതല്‍ തടസ്സം കൂടാതെ ശസ്ത്രക്രിയ നടക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story