Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമെഗാ പട്ടയമേളയില്‍...

മെഗാ പട്ടയമേളയില്‍ 7000 പട്ടയങ്ങള്‍ നല്‍കും

text_fields
bookmark_border
കണ്ണൂര്‍: ഫെബ്രുവരിയില്‍ നടക്കുന്ന മെഗാ പട്ടയമേളയില്‍ 7000 പട്ടയങ്ങള്‍ നല്‍കാനാവുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. വടക്കേക്കളം പട്ടയവും ഇതില്‍ നല്‍കും. വടക്കേക്കളം മിച്ചഭൂമി കൈവശക്കാര്‍ക്ക് സ്പെഷല്‍ തഹസില്‍ദാര്‍ വിചാരണ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. പരിയാരം പൊലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണത്തിന് ഭൂമി കൈമാറുന്നതിന് കണ്ണൂര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ചൂട്ടാട് ബീച്ചില്‍ 35 അലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി. ചൂട്ടാടും ചെമ്പല്ലിക്കുണ്ടും വൈദ്യുതി കെട്ടിട നമ്പര്‍ അനുമതി ഉടന്‍ ലഭിക്കും. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിയില്‍ കോര്‍പറേഷന്‍ മാതൃക കാട്ടണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. പെരിങ്ങോം, പയ്യന്നൂര്‍ താലൂക്ക് ആശുപത്രികള്‍, കരിവെള്ളൂര്‍ പി.എച്ച്.സി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെ അഭാവം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സി. കൃഷ്ണന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. നിലവില്‍ സ്പെഷാലിറ്റി 58, അസി. സര്‍ജന്‍ 32, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ എട്ട് എന്നിങ്ങനെ 98 ഒഴിവുകളുണ്ടെന്നും ഇവ നികത്താനുള്ള ശ്രമത്തിലാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മറുപടി നല്‍കി. ഒറ്റ ബസ് മാത്രമുള്ള പ്രദേശങ്ങളില്‍ സര്‍വിസ് മുടങ്ങിയത് കെ.എസ്.ആര്‍.ടി.സി പുന$സ്ഥാപിച്ചിട്ടില്ളെന്ന് സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. ശാന്തിഗിരി സര്‍വിസ് ഒരു വര്‍ഷമായി മുടങ്ങിയിട്ടാണുള്ളത്. തലശ്ശേരി-കേളകം സര്‍വിസ് 10 ദിവസമായി നടക്കുന്നില്ല. തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം കുടിശ്ശികയാണെന്നും അത് ഉടന്‍ അനുവദിക്കുമെന്നും സണ്ണി ജോസഫ് എ.എല്‍.എയുടെ ചോദ്യത്തിന് യോഗത്തില്‍ മറുപടി ലഭിച്ചു. കണ്ണൂര്‍ മിനി ബൈപാസ് ജോലികള്‍ ദ്രുതഗതിയില്‍ നടക്കുന്നതിനാല്‍ തടസ്സമാകുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റിക്കൊടുക്കാന്‍ നടപടിയെടുക്കണമെന്ന് എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ടെലിഫോണ്‍ പോസ്റ്റുകള്‍ സ്വകാര്യ കേബിളുകാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെയും മൃഗാശുപത്രിയുടെയും മുന്നില്‍ അനധികൃത ബങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതെ ഇവരെ ഒഴിവാക്കരുതെന്ന് സി. കൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. സ്ഥലം നല്‍കാനാവുമോയെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ പരിശോധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. മൃഗാശുപത്രിയുടെ മതില്‍ പൊളിച്ചതും മരങ്ങള്‍ നശിപ്പിച്ചതും ജില്ലാ പഞ്ചായത്തിന്‍െറ അനുമതിയോടെയല്ളെന്ന് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സുമാരുടെ 31 ഒഴിവുകളില്‍ ജോലി ക്രമീകരണത്തിന്‍െറ ഭാഗമായി 10 പേരെയും ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ അഞ്ചുപേരെയും ഉടന്‍ നിയമിക്കുമെന്ന് പി.പി. ദിവ്യയുടെ ചോദ്യത്തിന് ആരോഗ്യ വകുപ്പ് അധികൃതര്‍ മറുപടി നല്‍കി. ഫെബ്രുവരി 29ന് മുമ്പ് പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കാനാവണമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. പ്ളാന്‍ ഫണ്ടില്‍ ജില്ല 76 ശതമാനം നേട്ടം കൈവരിച്ചതായി ജില്ലാ പ്ളാനിങ് ഓഫിസര്‍ എം.എ. ഷീല അറിയിച്ചു. അസി. കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം എന്നിവരും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story