Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി സ്റ്റേഡിയം ...

തലശ്ശേരി സ്റ്റേഡിയം നവീകരണ പ്രവൃത്തി തുടങ്ങി

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി സ്റ്റേഡിയം നവീകരണ പ്രവൃത്തി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രത്യേക താല്‍പര്യമെടുത്തതുകൊണ്ടാണ് പ്രവൃത്തി ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് കോടിയേരി പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഒപറേറ്റിവ് സൊസൈറ്റിയെയാണ് സര്‍ക്കാര്‍ പ്രവൃത്തി ഏല്‍പിച്ചിരിക്കുന്നത്. നാല് കോടി രൂപക്ക് ചെയ്യുന്ന പ്രവൃത്തിക്ക് കായിക വകുപ്പ് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുക. സബ് കലക്ടര്‍ നവജോത് ഖോസ അധ്യക്ഷത വഹിച്ചു. കായിക യുവജന വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍, കൗണ്‍സിലര്‍ ടി.എം. റുബ്സീന, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം.സി. പവിത്രന്‍, അഡ്വ. കെ.എ. ലത്തീഫ്, പ്രദീപന്‍ പുതുക്കുടി, മണ്ണയാട് ബാലകൃഷ്ണന്‍, എന്‍. ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം സ്വാഗതവും വേണുഗോപാലന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നനുവദിച്ച രണ്ട് കോടി രൂപ, കായിക യുവജന വകുപ്പിന്‍െറ രണ്ട് കോടി രൂപ എന്നിങ്ങനെ നാല് കോടി രൂപക്കാണ് തലശ്ശേരി സ്റ്റേഡിയം നവീകരിക്കുന്നത്. 400 മീറ്ററിന്‍െറ എട്ട് ലൈന്‍ അത്ലറ്റിക് ട്രാക്, ഗ്രാസ്സ് ഫുട്ബാള്‍ കോര്‍ട്ട്, 5000 പേര്‍ക്കിരിക്കാവുന്ന ഗാലറി, മേല്‍കൂരയോട് കൂടിയ ബാസ്കറ്റ് ബാള്‍ കോര്‍ട്ട്, സ്റ്റേജ്, വോളിബാള്‍ കോര്‍ട്ട്, ടോയ്ലറ്റ് സൗകര്യം, നിലവിലെ സൗകര്യങ്ങളുടെ നവീകരണം, വൈദ്യുതീകരണ-വെളിച്ച സംവിധാനം, ഡ്രസ് മാറുന്നതിനുള്ള ഗ്രീന്‍ റൂം എന്നിവയോടൊപ്പം സ്റ്റേഡിയത്തിന് ചുറ്റും ഡ്രെയിനേജ് സൗകര്യവും ചുറ്റുമതില്‍ നിര്‍മാണവും നവീകരണപ്രവൃത്തിയില്‍ ഉള്‍പ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story