Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2016 4:06 PM IST Updated On
date_range 23 Jan 2016 4:06 PM ISTപരിയാരം ഏറ്റെടുക്കല്‍: സമരം ശക്തമാകുന്നു
text_fieldsbookmark_border
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നില്‍ നിരാഹാര സത്യഗ്രഹമനുഷ്ഠിക്കുകയായിരുന്ന പ്രക്ഷോഭ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ഡി. സുരേന്ദ്രനാഥിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. ആശുപത്രിയിലും സുരേന്ദ്രനാഥ് സമരം തുടരുന്നുണ്ടെങ്കിലും ഡ്രിപ് നല്‍കുന്നതിന് സഹകരിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. നാലുദിവസമായി നിരാഹാര സത്യഗ്രഹ സമരത്തിലേര്‍പ്പെട്ട സുരേന്ദ്രനാഥിനെ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. എ.ഡി.എം ഒ. അസ്ലമിന്‍െറ സാന്നിധ്യത്തിലായിരുന്നു നടപടി. എന്നാല്‍, സമരത്തിന് ജനപിന്തുണയേറുന്നതില്‍ ഭയന്നാണ് ഭരണകൂടം സുരേന്ദ്രനാഥിനെ അറസ്റ്റ് ചെയ്ത് നീക്കിയതെന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനില്ലായിരുന്നുവെന്നും പ്രക്ഷോഭ സമിതി അംഗങ്ങള്‍ പറഞ്ഞു. അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ ഒരു കീഴടങ്ങലിനുമില്ളെന്നും സമരം തുടരുമെന്നും സമിതി അറിയിച്ചു. സമര തുടര്‍ച്ചയായി ജനകീയ സമരസമിതി ജില്ലാ സെക്രട്ടറി ഇ. മനീഷ് ഇന്നലെ വൈകീട്ട് മുതല്‍ നിരാഹാരം ആരംഭിച്ചു. കണ്ണൂര്‍ ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് അഡ്വ. വിനോദ് പയ്യട, രാജന്‍ കോരമ്പത്തേ്, പി.പി. അബൂബക്കര്‍, ടി. ചന്ദ്രന്‍, കെ.പി. ചന്ദ്രാംഗദന്‍, പോള്‍ ടി. സാമുവല്‍, കെ.കെ. ഫിറോസ്, ടി.പി. ഇല്യാസ് എന്നിവര്‍ നേതൃത്വം നല്‍കി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂനിയന്‍െറ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികളും സമരപന്തല്‍ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story