Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2016 6:18 PM IST Updated On
date_range 6 Jan 2016 6:18 PM ISTകേലാത്സവം: പയ്യന്നൂരും കണ്ണൂര്‍ നോര്‍ത്തും കുതിപ്പ് തുടരുന്നു
text_fieldsbookmark_border
കണ്ണൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പയ്യന്നൂരും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കണ്ണൂര്‍ നോര്‍ത്തും കുതിപ്പ് തുടരുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 143 പോയന്‍റുമായാണ് പയ്യന്നൂര്‍ ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നത്. 123 പോയന്‍റുമായി കണ്ണൂര്‍ നോര്‍ത് രണ്ടും 111 പോയന്‍റുമായി തലശ്ശേരി സൗത് ഉപജില്ല മൂന്നും സ്ഥാനത്തുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 173 പോയന്‍റുമായാണ് കണ്ണൂര്‍ നോര്‍ത് ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. 164 പോയന്‍റുള്ള ഇരിട്ടി രണ്ടും 156 പോയന്‍റുമായി തലശ്ശേരി സൗത് മൂന്നും സ്ഥാനത്താണുള്ളത്. യു.പി വിഭാഗത്തില്‍ 71 പോയന്‍റുള്ള പാനൂര്‍ ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 69 പോയന്‍റുവീതമുള്ള കണ്ണൂര്‍ നോര്‍ത്, മാടായി ഉപജില്ലകളാണ് രണ്ടാം സ്ഥാനത്ത്. 64 പോയന്‍റുകള്‍ നേടിയ പാപ്പിനിശ്ശേരിയും പയ്യന്നൂരും മൂന്നാം സ്ഥാനത്ത് തുടരുന്നു. യു.പി സംസ്കൃതം വിഭാഗത്തില്‍ 25 പോയന്‍റുള്ള പയ്യന്നൂരാണ് മുന്നില്‍. 23 പോയന്‍റ് വീതം നേടിയ കണ്ണൂര്‍ സൗത്, തളിപ്പറമ്പ് സൗത്, തളിപ്പറമ്പ് നോര്‍ത്ത്, തലശ്ശേരി നോര്‍ത്, പാനൂര്‍ ഉപജില്ലകളാണ് തൊട്ടുപിന്നില്‍. ഹൈസ്കൂള്‍ സംസ്കൃതം വിഭാഗത്തില്‍ 33 പോയന്‍റുമായി മട്ടന്നൂരാണ് മുന്നില്‍. 31 പോയന്‍റ് നേടിയ കണ്ണൂര്‍ നോര്‍ത്, തളിപ്പറമ്പ് നോര്‍ത് എന്നിവരാണ് തൊട്ടുപിന്നില്‍. യു.പി അറബിക് വിഭാഗത്തില്‍ 20 പോയന്‍റുവീതമുള്ള ചൊക്ളിയും പാനൂരുമാണ് മുന്നില്‍. ഹൈസ്കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ 43 പോയന്‍റുകള്‍ വീതമുള്ള മാടായി, പാനൂര്‍ ഉപജില്ലകളാണ് മുന്നില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story