Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാനന്തേരി...

മാനന്തേരി വണ്ണാത്തിമൂലയില്‍ നാടന്‍ ബോംബുകള്‍ കണ്ടത്തെി

text_fields
bookmark_border
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ മാനന്തേരി വണ്ണാത്തിമൂലയില്‍ മൂന്ന് നാടന്‍ ബോംബ് കണ്ടത്തെി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണവം പൊലീസ് കസ്റ്റഡിയിലെടുത്ത ബോംബുകള്‍ ഫോറന്‍സിക് വിദഗ്ധരത്തെി നിര്‍വീര്യമാക്കി. ചൊവ്വാഴ്ച ഉച്ചക്ക് 11.30ഓടെയാണ് വണ്ണാത്തിമൂലയിലെ പാറേമ്മല്‍ ഭാഗത്തെ കാടുപിടിച്ച പറമ്പില്‍ നാട്ടുകാര്‍ ബോംബുകള്‍ കണ്ടത്തെിയത്. വലിയ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പെയിന്‍റ് ഡെപ്പയില്‍ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു അടുത്ത കാലത്ത് നിര്‍മിച്ചതെന്ന് കരുതുന്ന ബോംബുകള്‍. തുടര്‍ന്ന് കണ്ണവം എസ്.ഐ കെ.വി. ഗണേശിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. ബോംബ് സ്ക്വാഡിന്‍െറ നേതൃത്വത്തില്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടത്തെി. മുമ്പും പരിസരപ്രദേശത്തുനിന്ന് ബോംബുകള്‍ പിടികൂടി യിരുന്നു. ബോംബ് ശേഖരത്തിനുപിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും ബോംബ് നിര്‍മാണത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നും സി.പി.എം മാനന്തേരി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്ത് പൊലീസ് പരിശോധന കര്‍ശനമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story