Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2016 2:13 PM GMT Updated On
date_range 16 Dec 2016 2:13 PM GMTഒന്നര മാസമായി റേഷനരിയില്ല; ആദിവാസികള്‍ സപൈ്ള ഓഫിസറെ ഉപരോധിച്ചു
text_fieldsbookmark_border
ഇരിട്ടി: ആറളം ഫാമിലെ 149 ആദിവാസി കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ഒന്നര മാസമായി റേഷനരി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ ഇരിട്ടി താലൂക്ക് ഓഫിസറെ ഉപരോധിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12ന് ആരംഭിച്ച ഉപരോധം മൂന്നുവരെ നീണ്ടു. സപൈ്ള ഓഫിസ് അധികൃതര്‍ ജില്ല കലക്ടറുമായി ബന്ധപ്പെട്ട് ആദിവാസികള്‍ക്ക് ഒരാഴ്ചക്കകം റേഷനരി വിതരണം ചെയ്യാനും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഒരു മാസത്തില്‍ നല്കുന്ന 10 കിലോ അരി രണ്ടു ദിവസത്തിനകം വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതോടെ ഉപരോധം അവസാനിപ്പിച്ചു. ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വേലായുധന്, പഞ്ചായത്തംഗം പി.കെ. കരുണാകരന് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story