Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭിന്നശേഷിയുള്ളവരുടെ...

ഭിന്നശേഷിയുള്ളവരുടെ കായികമേള: ഡോണ്‍ ബോസ്കോ കാരക്കുണ്ട് ജേതാക്കള്‍

text_fields
bookmark_border
കണ്ണൂര്‍: ഭിന്നശേഷിയുള്ളവരുടെ ജില്ല കായികമത്സരത്തില്‍ 99 പോയന്‍റ് നേടി ഡോണ്‍ ബോസ്കോ കാരക്കുണ്ട് ജേതാക്കളായി. 82 പോയന്‍റ് നേടി വിളയാങ്കോട് കാരുണ്യനികേതന്‍ രണ്ടാം സ്ഥാനവും 50 പോയന്‍റ് നേടി ബക്കളം മരിയന്‍ സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. ലോക ഭിന്നശേഷി ദിനാഘോഷത്തിന്‍െറ ഭാഗമായി ജില്ല പഞ്ചായത്തിന്‍െറയും സാമൂഹികനീതി വകുപ്പിന്‍െറയും ആഭിമുഖ്യത്തില്‍ പൊലീസ് മൈതാനിയിലാണ് കായികമേള നടത്തിയത്. അസ്ഥിവൈകല്യമുള്ളവര്‍, കാഴ്ചവൈകല്യമുള്ളവര്‍, ബധിരമൂക വിഭാഗം, ബുദ്ധിമാന്ദ്യമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ 20 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ജില്ലയിലെ സ്പെഷല്‍ സ്കൂളുകള്‍, സന്നദ്ധ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവിടങ്ങളില്‍നിന്നായി 427 പേര്‍ മേളയില്‍ മാറ്റുരച്ചു. മത്സരം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ടി.ടി. റംല ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് ഒ.കെ. വിനീഷ് മുഖ്യാതിഥിയായിരുന്നു. ജമീല്‍ അഹമ്മദ്, ടി.എന്‍. മുരളീധരന്‍, കെ. രാജീവന്‍, വിജയകുമാരി, ഒ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സാമൂഹികനീതി ഓഫിസര്‍ എന്‍. ഷീബ സ്വാഗതവും സി.എ. ബിന്ദു നന്ദിയും പറഞ്ഞു. കലാമത്സരങ്ങള്‍ ഇന്ന് കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളിലെ ജൂബിലിഹാളില്‍ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story