Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ളസ് വണ്‍...

പ്ളസ് വണ്‍ വിദ്യാര്‍ഥിക്ക് വെട്ടേറ്റു; അഞ്ച് ആര്‍.എസ്.എസുകാര്‍ക്കെതിരെ കേസ്

text_fields
bookmark_border
നടുവില്‍: എസ്.എഫ്.ഐ പ്രവര്‍ത്തകനായ പ്ളസ് വണ്‍ വിദ്യാര്‍ഥിക്ക് വെട്ടേറ്റു. നടുവില്‍ ടൗണിന് സമീപത്തെ പുതിയകത്ത് അമീറിന്‍െറ മകന്‍ സിറാജിനാണ് (17) വെട്ടേറ്റത്. തലക്കും കൈക്കും കാലിനും പരിക്കേറ്റ സിറാജിനെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12ന് ടൗണിനടുത്ത് മാവേലിസ്റ്റോറിന് മുന്നിലായിരുന്നു സംഭവം. രാഷ്ട്രീയവൈരാഗ്യം കാരണം ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അഞ്ചുപേര്‍ വാളുകൊണ്ട് വെട്ടി പരിക്കേല്‍പിക്കുകയായിരുന്നെന്ന സിറാജിന്‍െറ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മുതിരമല ഷിബു, ശ്രീജിത്ത്, സുമേഷ്, വിപിന്‍, ഷിനോജ് എന്നിവര്‍ക്കെതിരെയാണ് കേസ്. സിറാജിനൊപ്പമുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ ബിനീഷിനെ ലക്ഷ്യംവെച്ചാണ് ആക്രമിസംഘം എത്തിയതെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടുകയായി രുന്നു. കഴിഞ്ഞദിവസം നടുവില്‍ ബസ്സ്റ്റാന്‍ഡില്‍ ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പരസ്പരം ആക്രമിച്ച് ഇരുചക്രവാഹനങ്ങള്‍ കേടുവരുത്തിയെന്ന പരാതിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷിബുവിന്‍െറയും മറ്റ് നാലുപേര്‍ക്കെതിരെയും ഫല്‍ഗുനന്‍ ഉള്‍പ്പെടെ അഞ്ചു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും കുടിയാന്മല പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നടുവിലില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story