Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെട്രോള്‍ പമ്പില്‍...

പെട്രോള്‍ പമ്പില്‍ ചാനല്‍ വാഹനത്തിന്‍െറ ജനറേറ്റര്‍ പൊട്ടിത്തെറിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: മാവുങ്കാല്‍ പമ്പില്‍ പെട്രോള്‍ നിറച്ചുകൊണ്ടിരിക്കെ ടി.വി ചാനല്‍ വാഹനത്തിന്‍െറ ജനറേറ്റര്‍ പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഫ്ളവേഴ്സ് ചാനലിന്‍െറ മിനിവാനില്‍ ഘടിപ്പിച്ച ജനറേറ്ററാണ് പൊട്ടിത്തെറിച്ചത്. റോഡ് ഷോക്ക് എറണാകുളത്തുനിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്നു മിനി വാന്‍. മാവുങ്കാല്‍ പെട്രോള്‍ പമ്പില്‍നിന്ന് പെട്രോള്‍ അടിക്കുന്നതിനിടെ ജനറേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വാന്‍ ഡ്രൈവര്‍ എറണാകുളം സ്വദേശി അനീഷ് ഉടന്‍തന്നെ വണ്ടി പമ്പിന് പുറത്തത്തെിച്ചു. നാട്ടുകാരുടെയും ചുമട്ടുതൊഴിലാളികളുടെയും സഹായത്തോടെ തളംകെട്ടിനിന്ന മഴവെള്ളത്തില്‍ ജനറേറ്റര്‍ മുക്കി തീ അണക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദംകേട്ട് വണ്ടിയിലും പെട്രോള്‍ പമ്പിലുമുണ്ടായിരുന്നവര്‍ ഓടി. കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സും പ്രിന്‍സിപ്പല്‍ എസ്.ഐ ബിജുലാലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story