Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെട്ടിടത്തിന്‍െറ...

കെട്ടിടത്തിന്‍െറ സണ്‍ഷേഡ് തകര്‍ന്ന് ഒരാള്‍ക്ക് പരിക്ക്

text_fields
bookmark_border
മട്ടന്നൂര്‍: മട്ടന്നൂര്‍ കോളജ് റോഡില്‍ സ്വകാര്യ കെട്ടിടത്തിന്‍െറ സണ്‍ഷേഡ് തകര്‍ന്ന് ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച ഉച്ചയോടെയാണ് പഴയ കെട്ടിടത്തിന്‍െറ മുന്‍വശത്തെ സണ്‍ഷേഡ് തകര്‍ന്ന് വീണത്. ബസ് കാത്തുനില്‍ക്കുകയായിരുന്ന വെള്ളിയാംപറമ്പിലെ പി.വി. ഗോപാലന്‍ നായരുടെ (65) ദേഹത്താണ് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണത്. സാരമായ പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സ് സംഘമത്തെിയാണ് കോണ്‍ക്രീറ്റുകള്‍ നീക്കം ചെയ്തത്. അപകടാവസ്ഥയിലായതിനത്തെുടര്‍ന്ന് കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നഗരസഭാ സെക്രട്ടറി എം. സുരേശന്‍ ആവശ്യപ്പെട്ടു. കെട്ടിടത്തിന്‍െറ ബലക്ഷയം പരിഹരിച്ചശേഷം സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് നഗരസഭയുടെ തീരുമാനം. എന്നാല്‍, നഗരസഭയിലെ നിരവധി കെട്ടിടങ്ങള്‍ അപകടത്തിലായിട്ടും അവപൊളിച്ചുനീക്കാന്‍ നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story