Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമകനെ വിഷംകൊടുത്ത്...

മകനെ വിഷംകൊടുത്ത് കൊല്ലാന്‍ ശ്രമം; പിതാവിനെതിരെ വധശ്രമത്തിന് കേസ്

text_fields
bookmark_border
കണ്ണൂര്‍: മകനെ വിഷംകൊടുത്ത് കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പിതാവിനെതിരെ വധശ്രമത്തിന് കേസ്. നഗരത്തിന് സമീപം താമസിക്കുന്ന അസീബയുടെ മകന്‍ മുഹമ്മദ് റിഷാദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിതാവ് സെന്തില്‍കുമാര്‍ എന്ന മുഹമ്മദ് ബിലാല്‍ റിഷാദിനെതിരെയാണ് കേസെടുത്തത്. മാതാവിന്‍െറ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസ്. റിഷാദടക്കം ദമ്പതികള്‍ക്ക് മൂന്നു മക്കളാണുള്ളത്. ഭാര്യയുമായി പിണങ്ങിയ ബിലാല്‍ റിഷാദുമായി തമിഴ്നാട്ടിലേക്ക് പോയി. തുടര്‍ന്ന് അസീബയുടെ സഹോദരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആഗസ്റ്റ് രണ്ടിന് നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ കുട്ടിക്ക് ബിസ്കറ്റില്‍ വിഷംചേര്‍ത്ത് നല്‍കുകയായിരുന്നുവത്രെ. വിവരമറിഞ്ഞ ബന്ധുക്കള്‍ കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അസീബയുടെ അമ്മാവനാണ് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷിച്ചുവരുന്നതായും ബിലാലിനെതിരെ വധശ്രമത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു. അതേസമയം, ആത്മഹത്യക്ക് ശ്രമിച്ച ബിലാല്‍ തമിഴ്നാട്ടിലെ ആശുപത്രിയിലാണുള്ള തെന്നാണ് വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story