വിജയശതമാനം 97.56; 75 സ്കൂളുകള്‍ക്ക് നൂറു മേനി
text_fieldsകണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ നേരിയ കുറവുണ്ടായെങ്കിലും ഈ വര്‍ഷം കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയിട്ടുണ്ട്. 97.56 ശതമാനവുമായി സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് കണ്ണൂര്‍. പരീക്ഷ എഴുതിയ 37, 434 കുട്ടികളില്‍ 36, 523 പേരും വിജയിച്ചു. ഇതില്‍ 18, 736 പേര്‍ ആണ്‍കുട്ടികളും 17, 787 പേര്‍ പെണ്‍കുട്ടികളുമാണ്. 2194 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു. ജില്ലയിലെ 75 സ്കൂളുകള്‍ നൂറുമേനി നേട്ടം കൊയ്തു. ഇതില്‍ കടമ്പൂര്‍ എച്ച്.എസ്.എസ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ച് നൂറുമേനി കൊയ്ത സ്കൂളായി. 870 പേര്‍ പരീക്ഷ എഴുതിയ കടമ്പൂര്‍ എച്ച്.എസ്.എസില്‍ എല്ലാവരും വിജയിച്ചു. ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കണ്ണൂരിനു തന്നെയാണ്. 826 പേര്‍ പരീക്ഷ എഴുതിയ എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂരിലെ എല്ലാ കുട്ടികളും വിജയിച്ചു. നൂറുശതമാനം വിജയം നേടിയ സ്കൂളുകളില്‍ 30 സര്‍ക്കാര്‍ സ്കൂളുകളുണ്ട്. 30 എയ്ഡഡ് സ്കൂളുകള്‍ക്കും 15 അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും നൂറുമേനി നേട്ടം കൊയ്യാനായി. ജില്ലയിലെ മൂന്നു വിദ്യാഭ്യാസ ജില്ലകളില്‍ തലശ്ശേരിയാണ് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 15, 852 പേര്‍ പരീക്ഷ എഴുതിയതില്‍ 15, 500 പേര്‍ വിജയിച്ചു. 97.57 ശതമാനം വിജയം. ഇതില്‍ 988 പേര്‍ക്ക് എ പ്ളസ് ലഭിച്ചു. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ 13481 പേര്‍ പരീക്ഷ എഴുതിയതില്‍ 13180 പേര്‍ വിജയിച്ചു. വിജയശതമാനം 97.77. 810 പേര്‍ എ പ്ളസ് നേടി. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 8101 പേര്‍ പരീക്ഷ എഴുതിയതില്‍ 7843 പേര്‍ വിജയിച്ചു. വിജയശതമാനം 97.57. 396 പേര്‍ക്ക് എ പ്ളസ് ലഭിച്ചു. എ പ്ളസ് നേട്ടത്തില്‍ പതിവുപോലെ പെണ്‍കുട്ടികളാണ് ഇത്തവണയും മുന്നില്‍. 2194ല്‍ 1451 പേരും പെണ്‍കുട്ടികളാണ്. 743 ആണ്‍കുട്ടികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 733 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു. ഇതില്‍ 250 പേര്‍ ആണ്‍കുട്ടികളും 483 പേര്‍ പെണ്‍കുട്ടികളുമാണ്. എയ്ഡഡ് മേഖലയില്‍ 1331 പേര്‍ക്കാണ് എ പ്ളസ് ലഭിച്ചത്. ഇതില്‍ 454 പേര്‍ ആണ്‍കുട്ടികളും 877 പേര്‍ പെണ്‍കുട്ടികളുമാണ്. അണ്‍എയ്ഡഡ് വിഭാഗത്തില്‍ 130 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി. ഇതില്‍ 39 പേര്‍ ആണ്‍കുട്ടികളും 91 പേര്‍ പെണ്‍കുട്ടികളുമാണ്. വിദ്യാഭ്യാസ ജില്ലകളില്‍ എ പ്ളസില്‍ തലശ്ശേരിക്കാണ് നേട്ടം. 988 പേര്‍ തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് കരസ്ഥമാക്കി. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ 810പേര്‍ക്കും കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 396 പേര്‍ക്കും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.