Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപേരാവൂര്‍ മണ്ഡലത്തില്‍...

പേരാവൂര്‍ മണ്ഡലത്തില്‍ വിവിധ പ്രവൃത്തികള്‍ക്ക് 2.45 കോടി

text_fields
bookmark_border
ഇരിട്ടി: ഹില്‍ ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സിയില്‍ ഉള്‍പ്പെടുത്തി പേരാവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്കായി രണ്ടുകോടി നാല്‍പത്തഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു. സാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കുമെന്നും എം.എല്‍.എ അറിയിച്ചു. വാളത്തോട്-പുഷ്പഗിരി റോഡ് -10 ലക്ഷം, വാണിയപ്പാറ -തെയ്യത്താന്‍കുന്ന് റോഡ് -10, പുന്നക്കുണ്ട്-ആര്‍.പി.എസ് മാളിയേക്കല്‍ ജങ്ഷന്‍ -10, മുടിക്കയം-പുല്ലന്‍പാറത്തട്ട് റോഡ് -15, പാലത്തിന്‍കടവ്-ഇന്ദിരാജി റോഡ് -10, വെണ്ടേക്കുംചാല്‍-പീടികപ്പടി റോഡ് -10, അമ്പായത്തോട്-പറങ്കിമല റോഡ് -10, ആശാന്‍കവല-കുടത്തില്‍കവല റോഡ് -10, മാത്യുത്തോട്-മുള്ളന്‍പാറ റോഡ് -10, രണ്ടാംകടവ് കുടിവെള്ള പദ്ധതി -20, എടപ്പുഴ രാജഗിരി കുടിവെള്ള പദ്ധതി -15, തെയ്യത്താന്‍കുന്ന് കുടിവെള്ള പദ്ധതി -15, അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളജിന് സമീപം തടയണ പണിയാന്‍ -30, മുടയരഞ്ഞി പള്ളിക്ക് സമീപം തടയണ പണിയാന്‍ -15, ബാവലിപ്പുഴയില്‍ നീണ്ടുനോക്കി ഭാഗത്ത് തടയണ നിര്‍മാണത്തിന് -30, ബാവലിപ്പുഴയില്‍ കണിച്ചാര്‍ ഭാഗത്ത് തടയണ നിര്‍മാണത്തിന് -25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story