Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2015 5:07 PM IST Updated On
date_range 3 Sept 2015 5:07 PM ISTപണിമുടക്ക് ജില്ലയില്‍ പൂര്‍ണം
text_fieldsbookmark_border
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാറിന്‍െറ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംയുക്ത തൊഴിലാളി യൂനിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണം. ചുരുക്കം ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കെ.എസ്.ആര്.ടി.സിയും സ്വകാര്യ ബസുകളും ഒറ്റ സര്‍വിസും നടത്തിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയവര്‍ക്ക് പൊലീസ് സഹായികളായി. ട്രെയിനില്‍ വന്നിറങ്ങിയവരെ പൊലീസ് വാഹനങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു. പൊലീസ് ബസ് മൂന്നു തവണ മട്ടന്നൂരിലേക്ക് യാത്രക്കാരുമായി പോയി. റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരുമായി തളിപ്പറമ്പിലേക്കും പൊലീസ് ബസ് സര്‍വിസ് നടത്തി. പൊലീസിന്‍െറ ജീപ്പുകളും മറ്റും യാത്രക്കാരെ പല സ്ഥലങ്ങളില്‍ എത്തിക്കുകയുണ്ടായി. ബാങ്കുകള്‍, എല്‍.ഐ.സി ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ ഭൂരിഭാഗവും തുറന്നില്ല. കലക്ടറേറ്റില്‍ ആകെയുള്ള 202 ജീവനക്കാരില്‍ 16 പേര് മാത്രമാണ് ഇന്നലെ ഡ്യൂട്ടിക്ക് ഹാജരായത്. ഏഴുപേര്‍ നേരത്തെ അവധിയിലാണ്. വാഹനങ്ങള്‍ ലഭിക്കാത്തതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയില്ളെന്നും സമരത്തില്‍ പങ്കെടുക്കുന്നില്ളെന്നും അറിയിച്ച് ജോലിക്ക് ഹാജരാകാത്ത 57 ജീവനക്കാര്‍ അവധി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇവരുടെ അവധി അപേക്ഷ അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശത്തിനനുസരിച്ച് നടപടി സ്വീകരിക്കാമെന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിന്. 122 ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുത്തത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്, പഴയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ അകപ്പെട്ട യാത്രക്കാര്‍ക്ക് സന്നദ്ധ സംഘടനയായ ക്ഷേമസഹായം കൂട്ടായ്മ ഭക്ഷണം നല്കി മാതൃകയായി. മുഴപ്പിലങ്ങാട്, എടക്കാട് ദേശീയപാതയില്‍ രാവിലെ പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയ വാഹനങ്ങള്‍ തടഞ്ഞെങ്കിലും വിട്ടയക്കുകയുണ്ടായി. മറ്റു വാഹനങ്ങള്‍ കുറച്ചുനേരം തടഞ്ഞു വെച്ചശേഷം വിട്ടയച്ചു. ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്‍.ഐ.സി ബ്രാഞ്ച് ഓഫിസുകള്‍, സാറ്റലൈറ്റ് ഓഫിസുകള്‍ എന്നിവ പൂര്‍ണമായും അടഞ്ഞുകിടന്നു. പണിമുടക്ക് വിജയിപ്പിച്ച മുഴുവന്‍ ജീവനക്കാരെയും എല്‍.ഐ.സി എംപ്ളോയീസ് യൂനിയന്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലാ കോഓഡിനേഷന്‍ കമ്മിറ്റി അഭിനന്ദിച്ചു. പണിമുടക്കിന്‍െറ ഭാഗമായി ജില്ലയില്‍ 100 സമര കേന്ദ്രങ്ങള്‍ തുറന്നിരുന്നു. സമരക്കാര്‍ രാവിലെ മുതല്‍ വൈകീട്ട് വരെ സമര കേന്ദ്രങ്ങളില്‍ സജീവമായുണ്ടായിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ നൂറുകേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗവും നടത്തി. കണ്ണൂര്‍ തെക്കീബസാറിലെ സമര കേന്ദ്രത്തില്‍ നടത്തിയ പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.വി. ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി താവം ബാലകൃഷ്ണന്, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ എം.എ. കരീം, ഐ.എന്‍.എല്‍.സി സംസ്ഥാന പ്രസിഡന്റ് എം. ഉണ്ണികൃഷ്ണന്, എച്ച്.എം.എസ് നേതാവ് വി. രാജേഷ് പ്രേം, കണ്ണൂര്‍ പ്രസ് ക്ളബ് സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന്, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. പ്രകാശന് മാസ്റ്റര്‍, എം.വി. ശശിധരന്, അനൂപ്, ഗംഗാധരന് എന്നിവര്‍ സംസാരിച്ചു. ടി. രാമകൃഷ്ണന് സ്വാഗതം പറഞ്ഞു. പ്രകടനത്തിന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.പി. സന്തോഷ് കുമാര്‍, എം. പ്രകാശന് മാസ്റ്റര്‍, അഡ്വ. സി.പി. സന്തോഷ്, ഡോ. വി. ശിവദാസന്‍, എന്‍. ചന്ദ്രന്, വെള്ളോറ രാജന്, കെ. അശോകന്, കെ.പി. സുധാകരന്, കെ.പി. സത്താര്‍ എന്നിവര്‍ നേതൃത്വം നല്കി. മട്ടന്നൂര്‍: മട്ടന്നൂര്‍ ടൗണില്‍ നടന്ന പ്രകടനത്തിന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എന്‍.വി. ചന്ദ്രബാബു, വി.കെ. സുഗതന്, കെ.വി. ജയചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. തില്ലങ്കേരി തെക്കന്‍ പൊയിലില്‍ മുരളീധരന് കൈതേരി, ബാബു, ടി. സനോജ് കുമാര്‍, വി. മോഹനന് എന്നിവര്‍ സംസാരിച്ചു. മാഹി: മാഹിയില്‍ പെട്രോള്‍ പമ്പുകളുള്പ്പെടെ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ഏതാനും ഇരുചക്രവാഹനങ്ങള്‍ മാത്രമെ ഓടിയുള്ളൂ. സര്‍ക്കാര്‍ ഓഫിസുകളില്‍ മിക്കവരും ജോലിക്കത്തെി. 19 ജീവനക്കാര്‍ അനുമതിയില്ലാതെ അവധിയെടുത്തു. ഈസ്റ്റ് പള്ളൂരില്‍ ബി.എം.എസിന്‍െറ ഓഫിസുള്‍പ്പെടെ അഞ്ചോളം കടകളില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ കരിഓയില്‍ ഒഴിച്ചതായും ബോര്‍ഡുകള്‍ നശിപ്പിച്ചതായും പൊലീസില്‍ പരാതി നല്കി. കഴിഞ്ഞ ദിവസം സബ് സ്റ്റേഷന് പരിസരത്തുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണിതെന്നു കരുതുന്നു. സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഈസ്റ്റ് പള്ളൂരില്‍ പ്രതിഷേധപ്രകടനം നടത്തി. തളിപ്പറമ്പ്: ചില നാഷനല്‍ പെര്‍മിറ്റ് ലോറികള്‍ ഓടിയെങ്കിലും തളിപ്പറമ്പിലും ബക്കളത്തുമായ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. സംയുക്ത ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ പൂക്കോത്ത് നട കേന്ദ്രീകരിച്ച് പ്രകടനവും തളിപ്പറമ്പ് ഹൈവേയില്‍ ധര്‍ണയും നടത്തി. എസ്.ടി.യു നേതാവ് സി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കെ. കരുണാകരന്, എ. ആര്.സി. നായര്‍, വി.വി. വേണുഗോപാലന്‍, കെ. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. എം. ചന്ദ്രന് സ്വാഗതം പറഞ്ഞു. പയ്യന്നൂര്‍: യ്യന്നൂരിലും പരിസരങ്ങളിലും പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സംയുക്ത തൊഴിലാളി യൂനിയനുകള്‍ നഗരത്തില്‍ പ്രകടനം നടത്തി. ചെറുപുഴ: സംയുക്ത ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ മലയോരം നിശ്ചലമായി. ചെറുപുഴ പഞ്ചായത്തിലെ ജലനിധി പദ്ധതിയിലെ കരാര്‍ തൊഴിലാളികള്‍ മാത്രമാണ് പരസ്യമായി തൊഴില്‍ രംഗത്തുണ്ടായിരുന്നത്. ചെറുപുഴ തിരുമേനി റോഡിന്‍െറ പ്രാപ്പൊയില്‍ ഭാഗങ്ങളിലും ചെറുപുഴക്കും കുണ്ടംതടത്തിനുമിടയിലും മെയിന്‍ റോഡ് മുറിച്ച് പൈപ്പിടുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇവര്‍ രംഗത്തത്തെിയത്. കാക്കയംചാല്‍, കുണ്ടംതടം ഭാഗങ്ങളിലായി മൂന്നിടങ്ങളില്‍ മെയിന്‍ റോഡ് ഒരുമീറ്ററോളം ആഴത്തില്‍ മുറിച്ച് പൈപ്പിടല്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ഗതാഗതക്കുരുണ്ടാക്കാതെ മെയിന്‍ റോഡില്‍ പ്രവൃത്തി നടത്തേണ്ടിയിരുന്നതിനാല്‍ ഇവരെ തടയാന്‍ സമരാനുകൂലികളും എത്തിയില്ല. തലശ്ശേരി: നഗരത്തില്‍ പ്രകടനവും പഴയ ബസ്സ്റ്റാന്‍ഡില്‍ ധര്‍ണയും നടത്തി. ടി.പി. ശ്രീധരന് സംസാരിച്ചു. കോടിയേരി ഈങ്ങയില്‍ പീടികയില്‍ ധര്‍ണ വി.പി. വിജേഷ് ഉദ്ഘാടനം ചെയ്തു. കെ.ഇ. ഗംഗാധരന് അധ്യക്ഷത വഹിച്ചു. പി.പി. ഗംഗാധരന്, ടി.എം. ദിനേശന്, വിജയന് വെളിയമ്പ്ര എന്നിവര്‍ സംസാരിച്ചു. വടക്കുമ്പാടും എരഞ്ഞോളിയിലും പ്രകടനവും യോഗവും നടന്നു. വടക്കുമ്പാട് പുതിയ റോഡില്‍ എ. രമേഷ്ബാബു, കെ. ജനാര്ദനന്, എം. ബാലന്, എ.കെ. മഹമൂദ് എന്നിവര്‍ സംസാരിച്ചു. എരഞ്ഞോളി ചുങ്കം യുവജന ക്ളബ് പരിസരത്ത് പാറക്കണ്ടി പുരുഷോത്തമന്, ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇരിട്ടി, കേളകമടക്കമുള്ള മേഖലകളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. ഇരിട്ടിയില്‍ പ്രകടനത്തിന് കെ. ശ്രീധരന്, എന്‍.ഐ. സുകുമാരന്‍, പി. അശോകന്, കെ. പ്രകാശന്, കെ. വിജയന് എന്നിവര്‍ നേതൃത്വം നല്കി. ഇരിക്കൂറില്‍ പ്രകടനത്തിന് എം. ദിനേശന്, എന്‍.പി. അബ്ദുറഹ്മാന്, പി. ജമാല്‍ എന്നിവര്‍ നേതൃത്വം നല്കി. ശ്രീകണ്ഠപുരം, ചെങ്ങളായി, പയ്യാവൂര്‍, ഏരുവേശ്ശി, ചെമ്പേരി, മലപ്പട്ടം, ഇരിക്കൂര്‍, ചെമ്പന്തൊട്ടി, ചുഴലി, കുറുമാത്തൂര്‍ മേഖലകളിലൊന്നും കടകള്‍ തുറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story