Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2015 3:02 PM IST Updated On
date_range 21 Oct 2015 3:02 PM ISTതൃക്കരിപ്പൂരില്‍ ബി.ജെ.പി –ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്, ഓഫിസുകള്‍ തകര്‍ത്തു
text_fieldsbookmark_border
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ ബി.ജെ.പി-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി, മുസ്ലിംലീഗ് ഓഫിസുകള്‍ക്ക് നേരെ അക്രമമുണ്ടായി. വടക്കെക്കൊവ്വല്‍ സ്വദേശി ടി. മുഷ്ഫിക് (18), പേക്കടത്തെ കെ.വി. സജിത് (30), കെ. സജിത് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരു സംഘമാളുകളുടെ മര്‍ദനമേറ്റ് ഗുരുതര പരിക്കേറ്റ മുഷ്ഫിക്കിനെ പൊലീസാണ് മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചത്. ഉദിനൂര്‍ പെരിയോത്തെ എ.കെ. റംലത്തിന്‍െറ വീടിനുനേരെ കല്ളേറുണ്ടായി. ജനാലച്ചില്ലുകള്‍ തകര്‍ന്നു. മണിയനോടി മുസ്ലിം ലീഗ് ഓഫിസിന്‍െറ ജനാലച്ചില്ലുകള്‍ എറിഞ്ഞുടച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വി.പി.എം. സക്കരിയയുടെ ലോറിയുടെ ചില്ലുകള്‍ തകര്‍ത്തു. പേക്കടത്തെ മുജീബിന്‍െറ വീടിന്‍െറ മതില്‍ തള്ളിയിട്ടു. തൃക്കരിപ്പൂര്‍ മത്സ്യമാര്‍ക്കറ്റ് പരിസരത്തെ ബി.ജെ.പി ഓഫിസിലെ ഫര്‍ണിച്ചറും ടി.വിയും അക്രമികള്‍ തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ തൃക്കരിപ്പൂരില്‍ ഹര്‍ത്താല്‍ നടത്തി. കടകള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സംഘട്ടനത്തെ തുടര്‍ന്ന് കുറെയാളുകള്‍ സംഘടിച്ചത്തെി പേക്കടത്ത് ആഘോഷത്തിന്‍െറ ഭാഗമായി റോഡില്‍ സ്ഥാപിച്ച വിളക്കുകള്‍ തകര്‍ത്തു. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു ബൈക്കുകള്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാളീശ്വരം ക്ഷേത്രം പ്രസിഡന്‍റ് കുഞ്ഞിരാമന്‍ നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസ്, ഡിവൈ.എസ്.പി ബി. ഹരിശ്ചന്ദ്ര നായ്ക്, സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story