Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2015 6:10 PM IST Updated On
date_range 8 Oct 2015 6:10 PM ISTജില്ലയില്‍ 2434 ബൂത്തുകള്‍; 12,000 പോളിങ് ഉദ്യോഗസ്ഥര്‍
text_fieldsbookmark_border
കണ്ണൂര്‍: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആകെ 2,434 പോളിങ് ബൂത്തുകള്‍ സജ്ജീകരിക്കും. ഇതില്‍ 1,994 ബൂത്ത് ഗ്രാമപഞ്ചായത്തുകളിലും 297 നഗരസഭകളിലും 149 എണ്ണം കണ്ണൂര്‍ കോര്‍പറേഷനിലുമാണ്. പോളിങ് ഡ്യൂട്ടിക്ക് 12000 ഓളം ഉദ്യോഗസ്ഥരെയാണ് നിയമിക്കുക. ഇ-ഡ്രോപ്പ് സംവിധാനം വഴിയായിരിക്കും നിയനം. 71 പഞ്ചായത്തുകളിലെ 1,166 വാര്‍ഡുകളിലേക്കും 11 ബ്ളോക്കുപഞ്ചായത്തുകളിലെ 149 വാര്‍ഡുകളിലേക്കും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ 24 വാര്‍ഡുകളിലേക്കും എട്ട് നഗരസഭകളിലെ 289 വാര്‍ഡുകളിലേക്കും കണ്ണൂര്‍ കോര്‍പറേഷനിലെ 55 വാര്‍ഡുകളിലേക്കുമാണ് നവംബര്‍ രണ്ടിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആവശ്യമായ ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ അറിയിച്ചു. ജില്ലയില്‍ ആകെ 18,27,304 വോട്ടര്‍മാരാണുളളത്. 8,47,331 പുരുഷന്‍, 9,79,969 സ്ത്രീകള്‍, നാല് ഭിന്നലിംഗ വോട്ടര്‍മാരുമാണുളളത്. 71 പഞ്ചായത്തുകളില്‍ 1,166 വാര്‍ഡുകളാണുള്ളത്. ഇതില്‍ 596 വനിതാ വാര്‍ഡും, മൂന്ന് എസ്.സി വനിതയും മൂന്ന് എസ്.ടി വനിതയും 54 എസ്.സി. ജനറലും 19 എസ്.ടി ജനറലും 491 ജനറല്‍ വാര്‍ഡുമാണുള്ളത്. 11 ബ്ളോക് പഞ്ചായത്തുകളിലെ 149 വാര്‍ഡുകളില്‍ 78 വനിത, ഏഴ് എസ്.സി ജനറല്‍, നാല് എസ്.ടി ജനറല്‍, 60 ജനറല്‍ വാര്‍ഡുമാണുള്ളത്. 24 വാര്‍ഡുകളുള്ള ജില്ലാ പഞ്ചായത്തില്‍ 12 വനിതാ വാര്‍ഡും ഒരു എസ്.സി ജനറലും 11 ജനറലുമാണുള്ളത്. എട്ട് നഗരസഭകളില്‍ 289 വാര്‍ഡുകളുണ്ട്. ഇതില്‍ 146 വനിതാ വാര്‍ഡും നാല് എസ്.സി വനിതാ വാര്‍ഡും എട്ട് എസ്.സി ജനറല്‍ വാര്‍ഡും ഒരു എസ്.ടി ജനറല്‍ വാര്‍ഡും 130 ജനറല്‍ വാര്‍ഡുമാണുള്ളത്. 55 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 26 വനിത, രണ്ട് എസ്.സി വനിത, ഒരു എസ്.സി ജനറല്‍, 26 ജനറല്‍ വാര്‍ഡുമാണുള്ളത്. ആകെ 92 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1,683 വാര്‍ഡുകളും 858 വനിതാ വാര്‍ഡും ഒമ്പത് എസ്.സി വനിതാ വാര്‍ഡും മൂന്ന് എസ്.ടി. വനിതാ വാര്‍ഡും 71 എസ്.സി ജനറല്‍ വാര്‍ഡും 24 എസ്.ടി ജനറല്‍ വാര്‍ഡും 718 ജനറല്‍ വാര്‍ഡുമുണ്ട്. ജില്ലയില്‍ 20 വിതരണ സ്വീകരണ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുളളത്. ഇതില്‍ 11 എണ്ണം ബ്ളോക് തലത്തിലും എട്ടെണ്ണം നഗരസഭക്കും ഒന്ന് കോര്‍പറേഷനും വേണ്ടിയുള്ളതാണ്. ഗ്രാമ-ബ്ളോക്-ജില്ലാ-നഗരസഭാ കോര്‍പറേഷനുകള്‍ക്ക് 96 വരണാധികാരികളെ നിയമിച്ചു. ജില്ലയില്‍ ആകെ അനുവദിച്ച 8,250 ബാലറ്റ് യൂനിറ്റുകളുടെയും 2,750 കണ്‍ട്രോള്‍ യൂനിറ്റുകളുടെയും ഒന്നാംഘട്ട പരിശോധന പൂര്‍ത്തിയായി. ബാലറ്റ് ലേബലുകള്‍ അച്ചടിക്കുന്നതിന് കണ്ണൂര്‍ ഗവ. പ്രസ്സില്‍ മൂന്ന് പുതിയ അച്ചടി മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍, അസി. കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി.എം. ഗോപിനാഥന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story