Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2015 7:24 PM IST Updated On
date_range 11 Dec 2015 7:24 PM ISTകണ്ണൂര്‍ വിമാനത്താവളം : സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ചര്‍ച്ച
text_fieldsbookmark_border
മട്ടന്നൂര്‍: മുഖ്യമന്ത്രിയും വിമാനത്താവള വകുപ്പുമന്ത്രിയും ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ഡിസംബര്‍ 31ന്‍െറ പരീക്ഷണപ്പറക്കല്‍ തീയതിക്ക് 20 ദിവസം മാത്രം. അതേസമയം, നാലാംഘട്ട സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിവിധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തി. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കിയാല്‍ എം.ഡി ജി. ചന്ദ്രമൗലി, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. രാജന്‍ എന്നിവരും കര്‍മസമിതി ഭാരവാഹികളും പങ്കെടുത്തു. റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് നാലാംഘട്ടത്തില്‍ കല്ളേരിക്കര മേഖലയില്‍ ലൈറ്റ് അപ്രോച്ചിന് 10.18 ഏക്കറും റണ്‍വേ 3050 മീറ്ററില്‍ നിന്ന് 3400 മീറ്ററാക്കാന്‍ കാനാട് ഭാഗത്ത് 64.82 ഏക്കര്‍ സ്ഥലവുമാണ് ഏറ്റെടുക്കുന്നത്. മട്ടന്നൂര്‍ നഗരത്തോട് തൊട്ടുകിടക്കുന്ന കല്ളേരിക്കര ഭാഗത്ത് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ ആദ്യഘട്ടത്തില്‍ ശ്രമം നടന്നെങ്കിലും പിന്നീട് നാട്ടുകാരുടെ എതിര്‍പ്പിനത്തെുടര്‍ന്ന് ലൈറ്റ് അപ്രോച്ചിനാവശ്യമായ ഭൂമി മാത്രം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥലമുടമകളുമായി ചര്‍ച്ച നടന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കല്ളേരിക്കര, കാനാട് മേഖലകളില്‍ റണ്‍വേ വികസനത്തിനാവശ്യമായ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം നടക്കും. കാനാട്, കല്ളേരിക്കര ഭാഗങ്ങളിലെ കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കരുതെന്ന കലക്ടറുടെ ഉത്തരവ് കര്‍മസമിതി ഭാരവാഹികള്‍ ശ്രദ്ധയില്‍പെടുത്തിയതിനത്തെുടര്‍ന്ന് ഉത്തരവിനു മുമ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനമായി. വിമാനത്താവളത്തില്‍ പ്രഥമ വിമാനം പറന്നിറങ്ങുന്നതിനുള്ള തീയതി ഒൗദ്യോഗികമായി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നറിയുന്നു. പദ്ധതി പ്രദേശത്തെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ ജനുവരി 16ന് പരീക്ഷണ പറക്കല്‍ നടക്കുമെന്ന് പറയുമ്പോഴും ബന്ധപ്പെട്ടവര്‍ ഇതു വ്യക്തമാക്കുന്നില്ല. വിമാനത്താവള പദ്ധതി പ്രദേശമായ മൂര്‍ഖന്‍പറമ്പില്‍ മോട്ടോര്‍ ഗ്രേഡര്‍ അപകടത്തില്‍ ഓപറേറ്ററായ ആന്ധ്രപ്രദേശ് കര്‍ണൂല്‍ ജില്ലയിലെ പി. സുകണ്ണ മരിച്ചതിനാല്‍ ഇന്നലെ ഉച്ചക്കുശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story