Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2015 5:24 PM IST Updated On
date_range 9 Dec 2015 5:24 PM ISTമാങ്ങാട്ടുപറമ്പിനെ മാലിന്യ മുക്തമാക്കണം –സംരക്ഷണ സമിതി
text_fieldsbookmark_border
പാപ്പിനിശ്ശേരി: മാങ്ങാട്ടുപറമ്പിനെ മാലിന്യമുക്തമാക്കണമെന്ന് പരിസര സംരക്ഷണ സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഫാക്ടറികളില്‍നിന്നുമുണ്ടാകുന്ന മലിന വായു പല വിധത്തിലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സ്കൂളുകള്‍, കോളജുകള്‍, സര്‍വകലാശാല, ആരാധനാലയങ്ങള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഉള്‍കൊള്ളുന്ന പ്രദേശത്തെ ജനങ്ങള്‍ വായു, ജല മലിനീകരണം കാരണം പൊറുതി മുട്ടുന്നു. പ്രദേശത്ത് കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കണ്ണൂര്‍ സര്‍വകലാശാല അന്തരീക്ഷ വിഭാഗം, ഇന്ത്യയിലെ പ്രമുഖ സര്‍ക്കാര്‍ ലാബുകള്‍, അമേരിക്കയിലെ ലുസിയാന സര്‍വകലാശാല തുടങ്ങിയവര്‍ നടത്തിയ പഠനത്തില്‍ മാങ്ങാട്ടുപറമ്പില്‍ മാരക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നുണ്ട്. സമീപ പ്രദേശത്തെ കിണറുകളില്‍ കൂടിയ അളവില്‍ ജലമലിനീകരണമുണ്ടെന്ന് കണ്ടത്തെിയിട്ടുണ്ട്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഫാക്ടറി ഉടമകളുമായി ചര്‍ച്ച നടത്തി ഫോര്‍മുലകള്‍ അവതരിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ഫാക്ടറികളിലെ വായു മലിനീകരണം ഒഴിവാക്കുന്നതിന് ശുദ്ധീകരണ പ്ളാന്‍റുകള്‍ സ്ഥാപിക്കണമെന്നും ജല മലിനീകരണം ഒഴിവാക്കുന്നതിന് ആധുനിക സജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യ സംരക്ഷണം, പാരിസ്ഥിതിക സംരക്ഷണം എന്നീ വിഷയങ്ങളില്‍ ധര്‍മശാലയില്‍ ചൊവ്വാഴ്ച വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. കണ്ണൂര്‍ എന്‍ജിനീയറിങ് കോളജില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോള കരുണാകരന്‍, പി.വി ജോണ്‍, എം.കെ. ഗോവിന്ദന്‍, എസ്. അനില്‍കുമാര്‍, കെ.വി. മധുസൂദനന്‍, കെ. കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story