Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2015 5:24 PM IST Updated On
date_range 9 Dec 2015 5:24 PM ISTകാല്‍ടെക്സ് റോഡ് വിപുലീകരണം തുടങ്ങി
text_fieldsbookmark_border
കണ്ണൂര്‍: ഗതാഗതക്കുരുക്കിന് പരിഹാരം തേടി റോഡ് വിപുലീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. കാല്‍ടെക്സ് ഭാഗത്ത് റോഡ് വീതികൂട്ടുന്നതിന്‍െറ ഭാഗമായി കലക്ടറേറ്റിന് സമീപത്തെ കെട്ടിടങ്ങളും ഫുട്പാത്തുകളും ഓവുചാലുകളും പൊളിച്ചുനീക്കിത്തുടങ്ങി. കലക്ടറേറ്റ് വളപ്പിലെ പഴയ കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. കലക്ടറേറ്റ് കോമ്പൗണ്ടില്‍ പുതിയ ഡ്രെയിനേജിനായി കുഴിയെടുത്ത് വരുകയാണ്. ഇത് പൂര്‍ത്തിയായാല്‍ കലക്ടറേറ്റ് മതില്‍ പൊളിച്ചുമാറ്റും. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള നിര്‍ദേശങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള കാല്‍ടെക്സ് വിപുലീകരണം ദ്രുതഗതിയിലാണ് നടക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിലാണ് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കലക്ടറേറ്റ് കോമ്പൗണ്ടിലെയും അനുബന്ധ നടപ്പാതയിലെയും മരങ്ങളെല്ലാം രണ്ടാഴ്ച മുമ്പുതന്നെ മുറിച്ചുമാറ്റിയിരുന്നു. കലക്ടറേറ്റ് ഭാഗത്ത് നാലും മറ്റു ഭാഗങ്ങളില്‍ മൂന്നും മീറ്റര്‍ വീതമാണ് റോഡ് വീതികൂട്ടുക. നവീകരണത്തിനാവശ്യമായ ഭൂമി സ്വകാര്യ ഉടമകള്‍ നേരത്തേ വിട്ടുനല്‍കിയിരുന്നു. പി.കെ. ശ്രീമതി എം.പിയുടെ ഫണ്ടില്‍ നിന്ന് 74,48,647 രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്. പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിനാണ് നിര്‍മാണ ചുമതല. കലക്ടറേറ്റ് കോമ്പൗണ്ട്, താലൂക്ക് ഓഫിസ് കോമ്പൗണ്ട്, എ.കെ.ജി സ്ക്വയര്‍, കോര്‍പറേഷന്‍െറ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ളക്സ്, വിചിത്ര കോംപ്ളക്സ് എന്നിവിടങ്ങളില്‍നിന്ന് വിട്ടുകിട്ടിയ സ്ഥലം ഉപയോഗപ്പെടുത്തി വാഹനങ്ങള്‍ക്ക് ഫ്രീ ലെഫ്റ്റ് സൗകര്യമാണ് ഏര്‍പ്പെടുത്തുക. വീതികൂട്ടിയ സ്ഥലത്തേക്ക് ഓവുചാലും നടപ്പാതയും മാറ്റിസ്ഥാപിച്ച് അധികമായി ലഭിക്കുന്ന സ്ഥലം മെക്കാഡം ടാറിങ് നടത്തും. മെക്കാഡം ടാര്‍ ചെയ്ത റോഡ് മാര്‍ക്ക് ചെയ്ത് സീബ്രാലൈന്‍ വരക്കും. പുതുതായി നിര്‍മിക്കുന്ന നടപ്പാതയില്‍ ടൈല്‍ പതിച്ച് മനോഹരമാക്കും. എ.കെ.ജി സ്ക്വയറിന്‍െറ ഭൂമി ഏറ്റെടുക്കുന്നതിന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നേരത്തേ ജില്ലാ കലക്ടര്‍ക്ക് അനുമതി നല്‍കിയിരുന്നു. കലക്ടറേറ്റ് ഭൂമി, കോര്‍പറേഷന്‍െറ അധീനതയിലുള്ള പെട്രോള്‍ പമ്പിന്‍െറ സ്ഥലം എന്നിവയും ഷീന്‍ ബേക്കറിയുടെ സ്ഥലഉടമയും സമ്മതം അറിയിച്ചതോടെയാണ് നവീകരണപ്രവൃത്തി ആരംഭിച്ചത്. പഴയ ഓവുചാലുകള്‍ മാറ്റി വീതികൂട്ടി പുതിയ ഓവുചാല്‍ നിര്‍മിച്ചിട്ടുണ്ട്. വൈദ്യുതി ഭവന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്കു സമീപത്തെ പെട്രോള്‍ പമ്പിന്‍െറ ഉള്‍ഭാഗത്തുകൂടി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്‍െറ ഓവുചാലിലേക്ക് ബന്ധിപ്പിക്കുന്ന വിധത്തിലാണ് ഓവുചാല്‍ നിര്‍മിച്ചത്. ഗാന്ധിസര്‍ക്കിളും ഓട്ടോമാറ്റിക് സിഗ്നല്‍ ലൈറ്റും മാറ്റില്ല സര്‍ക്കിളിന്‍െറ നാലുവശത്തെയും റോഡ് വീതികൂട്ടി സിഗ്നലില്‍ അകപ്പെടാതെ ഇടതുഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് കടന്നുപോവാവുന്ന രീതിയിലാണ് വിപുലീകരണം. തെക്കീ ബസാര്‍ മുതല്‍ കണ്ണോത്തുംചാല്‍ വരെ ദേശീയപാത വീതികൂട്ടല്‍ പ്രവൃത്തി ഉടന്‍ തുടങ്ങും. കഴിഞ്ഞ മാര്‍ച്ച് 31നാണ് പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കിയത്. മൂന്നുമാസത്തിനകം പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story