Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2015 5:41 PM IST Updated On
date_range 30 Aug 2015 5:41 PM ISTകൊട്ടിയൂര്‍ –44ാം മൈല്‍ റോഡ്: നടപടികള്‍ ഇഴയുന്നു
text_fieldsbookmark_border
കേളകം: നിര്‍ദിഷ്ട കൊട്ടിയൂര്‍-തലപ്പുഴ-അമ്പായത്തോട്-44ാം മൈല്‍ റോഡ് യാഥാര്‍ഥ്യമാക്കാന്‍ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിട്ടും തുടര്‍ നടപടികള്‍ ചുവപ്പ് നാടയില്‍പെട്ട് ഇഴയുന്നു. കൊട്ടിയൂര്‍-വയനാട് റൂട്ട് അപകടരഹിത പാതയെന്ന ലക്ഷ്യവുമായാണ് നിര്‍ദിഷ്ട റോഡിനായി ആവശ്യമുയര്‍ന്നത്. പാത യാഥാര്‍ഥ്യമാക്കുന്നതിനായി വയനാട്-കണ്ണൂര്‍ ജില്ലകളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മലയോര വികസന ജനകീയ സമിതികള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരുന്നെങ്കിലും സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ ചുവപ്പുനാടയില്‍ കുരുങ്ങിയതാണ് തുടര്‍ പ്രവൃത്തികള്‍ക്ക് തടസ്സമാകുന്നത്. അപകടങ്ങളും അപകട മരണങ്ങളും തുടര്‍ക്കഥയായ കൊട്ടിയൂര്‍-വയനാട്-ബോയ്സ് ടൗണ്‍ റോഡിന് പകരമായി കൊട്ടിയൂര്‍-44ാം മൈല്‍ റോഡ് സര്‍ക്കാര്‍ പരിഗണിക്കുകയും 2009ല്‍ ഇടത് മുന്നണി സര്‍ക്കാര്‍ പാതക്കായി 14 കോടി അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കടുത്ത രാഷ്ട്രീയ ഭിന്നതകള്‍മൂലം നടപ്പാകാതെ പോയ നിര്‍ദിഷ്ട പാത യാഥാര്‍ഥ്യമാക്കുന്നതിനാണ് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ പേരാവൂര്‍, മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും നേതൃത്വത്തിലുള്ള ജനകീയ സമിതികള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. കയറ്റങ്ങളും ചുരങ്ങളും ഉരുള്‍പൊട്ടലും മലയിടിച്ചില്‍ ഭീഷണിയുമില്ലാത്ത നിര്‍ദിഷ്ട റോഡ് നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ക്കായി കര്‍മസമിതിയും രൂപവത്കരിച്ചിരുന്നു. പാതയുടെ സാക്ഷാത്കാരം ലക്ഷ്യമിട്ട് ഇരു ജില്ലകളിലെ വികസന സമിതികള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. കൊട്ടിയൂര്‍ പഞ്ചായത്ത് പരിധിയിലൂടെയുള്ള പാതയുടെ ഒന്നര കിലോമീറ്റര്‍ കടന്നുപോകുന്നത് കൊട്ടിയൂര്‍ വനത്തിലൂടെയാണ്. വനത്തിലൂടെയുള്ള പാതക്ക് മൂന്ന് പതിറ്റാണ്ട് മുമ്പ് ഗവര്‍ണറുടെ അനുമതി പഞ്ചായത്തിന് ലഭിച്ചിരുന്നു. മാവോവാദി ഭീഷണിയുള്ള പ്രദേശങ്ങളില്‍ വനപാതകള്‍ക്ക് അനുമതി നല്‍കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയം നിബന്ധനകള്‍ ഉദാരമാക്കിയിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി പി.എം.ജി സ്കീമില്‍ ഉള്‍പ്പെടുന്ന പാത നടപ്പാക്കുന്നതിനും മലയോര വികസന ജനകീയ സമിതി പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരുന്നു. ഇതിനായി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതിനും വനം പരിസ്ഥിതി അനുമതി നേടുന്നതിനും ശ്രമം തുടങ്ങിയെങ്കിലും തുടര്‍ നടപടികര്‍ ചുവപ്പ് നാടയില്‍ കുരുങ്ങിയതാണ് മലയോരത്തിന്‍െറ സ്വപ്നപാതക്ക് തടസ്സമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story