Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓണക്കാല മദ്യക്കടത്ത്...

ഓണക്കാല മദ്യക്കടത്ത് തടയാന്‍ പരിശോധന കര്‍ശനമാക്കും

text_fields
bookmark_border
കണ്ണൂര്‍: ഓണക്കാലത്ത് വ്യാജമദ്യം തടയുന്നതിന് എക്സൈസ് വകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍, താലൂക്ക്തല സ്ട്രൈക്കിങ് ഫോഴ്സുകള്‍, ബോര്‍ഡര്‍ പട്രോളിങ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, തൊഴിലാളി യൂനിയന്‍ നേതാക്കള്‍, പഞ്ചായത്ത് മുനിസിപ്പല്‍ അംഗങ്ങള്‍, മദ്യ വിരുദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജനകീയ കമ്മിറ്റികളും വ്യാജമദ്യ ഉല്‍പാദനവും വിതരണവും തടയാന്‍ എക്സൈസ് വകുപ്പിനെ സഹായിക്കാനായി രംഗത്തുണ്ട്. സംയുക്ത വാഹന പരിശോധന, കണ്ണവം തുടങ്ങിയ വനമേഖലകളില്‍ പരിശോധന, മറ്റ് ജില്ലകളില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ മദ്യഷാപ്പുകള്‍ പരിശോധന, കര്‍ണാടക, മാഹി അതിര്‍ത്തികളില്‍ പട്രോളിങ് എന്നിവ നടത്തും. അവധി ദിവസങ്ങളിലും കെമിക്കല്‍ ലാബ് പ്രവര്‍ത്തിക്കും. ലാബില്‍ കിട്ടുന്ന മദ്യ സാമ്പിളുകള്‍ അന്നുതന്നെ പരിശോധിക്കും. കൂടാതെ എക്സൈസ് കമീഷണറുടെ നിയന്ത്രണത്തിലുള്ള മൊബൈല്‍ ടെസ്റ്റിങ് ലാബും മദ്യത്തിന്‍െറ സാമ്പിള്‍ പരിശോധിക്കും. കര്‍ണാടക മദ്യം, സ്പിരിറ്റ് എന്നിവ കടത്തുന്നത് തടയാന്‍ കര്‍ണാടകയിലെയും കേരളത്തിലെയും ഉയര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം അഡീഷനല്‍ എക്സൈസ് കമീഷണറുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗെസ്റ്റ് ഹൗസില്‍ നടന്നിരുന്നു. ഇരിട്ടി, ആലക്കോട്, ശ്രീകണ്ഠപുരം റെയിഞ്ച് ഭാഗങ്ങളിലൂടെയും കൂട്ടുപുഴ ചെക്ക് പോസ്റ്റ് ഭാഗങ്ങളിലൂടെയും ഉള്ള വ്യാജസ്പിരിറ്റ് കടത്ത് തടയുന്നതിനും കര്‍ണാടക വനമേഖലകളിലെ വ്യാജവാറ്റ്, മദ്യ സംഭരണം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിനും സംയുക്ത പരിശോധനകള്‍ നടത്തുന്നതിന് ധാരണയായിട്ടുണ്ട്. അബ്കാരി കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ വിവരങ്ങള്‍ പരസ്പരം കൈമാറും. പൊലീസ്, റവന്യൂ, എക്സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനകളും ഈ കാലയളവിലുണ്ടാകും. കണ്ണൂര്‍ പൊലീസ് ചീഫ്, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറുമായി ചര്‍ച്ച നടത്തി പരിശോധനകള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും റവന്യൂ ഉദ്യോഗസ്ഥരെ പരിശോധനക്ക് ചുമതലപ്പെടുത്തുകയും ചെയ്യും. വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരുടെ സേവനവും ലഭ്യമാക്കും. മദ്യം കൊണ്ടുവരുന്നത് തടയാന്‍ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി ആര്‍.പി.എഫിന്‍െറ സഹായവും തേടും സ്പിരിറ്റ്, മയക്കുമരുന്ന്, മാഹി, കര്‍ണാടക, ഗോവ മദ്യം എന്നിവയുടെ സംഭരണം, വിപണനം, കടത്ത് എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് ജില്ലാതല കണ്‍ട്രോള്‍റൂം, താലൂക്ക് തല സ്ട്രൈക്കിങ് ഫോഴ്സ്, എക്സൈസ് ഡിവിഷന്‍ ഓഫിസ്, അസി. എക്സൈസ് കമീഷണര്‍ ഓഫിസ്, സ്പെഷ്യല്‍ സ്ക്വാഡ്, സര്‍ക്കിള്‍ ഓഫിസുകള്‍, റെയിഞ്ച് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ അറിയിക്കാം. ഫോണ്‍ നമ്പറുകള്‍: ഡിവിഷനല്‍ കണ്‍ട്രോള്‍ റൂം (അസി. എക്സൈസ് കമീഷണര്‍ ഓഫിസ്)-04972749500, കണ്ണൂര്‍-04972749973. എക്സൈസ് സര്‍ക്കിള്‍ ഓഫിസ് കണ്ണൂര്‍-04972 749973, 9400069693, തളിപ്പറമ്പ്-04602201020, കൂത്തുപറമ്പ്-04902362103, ഡെപ്യൂട്ടി കമീഷണര്‍-0497 2706698, 9447178065, സ്പെഷ്യല്‍ സ്ക്വാഡ്, കണ്ണൂര്‍-04972749500, അസി. എക്സ്സൈസ് കമീഷണര്‍ കണ്ണൂര്‍-04972 749500, മൊബൈല്‍-9496002873, എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, എക്സൈസ് റെയ്ഞ്ച് ഓഫിസ് കണ്ണൂര്‍-04972749971, 9400069701, പാപ്പിനിശ്ശേരി-04972789650, 9400069702, തളിപ്പറമ്പ്-04602203960, 9400069704, ആലക്കോട്-04602256797, 9400069705, ശ്രീകണ്ഠപുരം-04602232697, 9400069706, പയ്യന്നൂര്‍-04985202340, 9400069703, കൂത്തുപറമ്പ്-04902365260, 9400069707, തലശ്ശേരി-04902 342808, 9400069712, ഇരിട്ടി-04902494666, 9400069710, പേരാവൂര്‍-04902446800, 9400069708, മട്ടന്നൂര്‍-04902473660, 9400069709, പിണറായി-0490 2383050, 9400069711< എക്സൈസ് ചെക്ക് പോസ്റ്റ്, കൂട്ടുപുഴ-04902421441, 9400069713, ന്യൂമാഹി-04902335000.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story