ചിന്നക്കനാലില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ബാക്കി

05:01 AM
09/11/2019
മൂന്നാർ: ചിന്നക്കനാല്‍ ചെമ്പകത്തൊഴു ആദിവാസിക്കുടിയില്‍ കുട്ടി അടക്കം മൂന്നുപേരെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കി. സൂര്യനെല്ലി ടൗണിലെ ഓട്ടോ ഇലക്ട്രിക്കല്‍ കട ഉടമ രാമകൃഷ്ണന്‍ (32), ഭാര്യ രജനി (30), ഇവരുടെ മകള്‍ ആറാം ക്ലാസ് വിദ്യാർഥിനി ശരണ്യ (12) എന്നിവരെ വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാമകൃഷ്ണൻെറ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ അയല്‍വാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് ദാരുണസംഭവം പുറത്തറിയുന്നത്. രാമകൃഷ്ണനും ഭാര്യയും ഹാളില്‍ ഒരു കയറിൻെറ ഇരുവശത്തായും കുട്ടിയെ സമീപത്തെ മുറിയിലും തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയായ രാമകൃഷ്ണന്‍ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ അംഗമാണ്. ഓട്ടോ ഇലക്ട്രിക് വർക്സ് സ്ഥാപനവും നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളോ കുടുംബവഴക്കോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. ശാന്തന്‍പാറ പൊലീസ് മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Loading...