ലോറി വീട്ടിലേക്ക്​ ഇടിച്ചുകയറി നാലുപേർക്ക് പരിക്ക്

05:01 AM
09/11/2019
കുമളി: കാറിൽ സഞ്ചരിച്ചിരുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചുകയറി വീട്ടുകാർ ഉൾെപ്പടെ നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഏഴോടെ ദേശീയപാതയിലെ സ്പ്രിങ്വാലിയിലാണ് സംഭവം. സ്പ്രിങ്വാലി തേനംമാക്കൽ സലീം (65), മകൻ അജാസ് (22), കാർ യാത്രക്കാരായ ചോറ്റുപാറ സ്വദേശി സോയി ജോസഫ്, മാതാവ് ത്രേസ്യാമ്മ എന്നിവർക്കാണ് പരിക്കേറ്റത്. തമിഴ്നാട്ടിലേക്ക് പാൽ കയറ്റാൻ വരുകയായിരുന്ന ലോറിയിൽ സോയി ഓടിച്ച കാർ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാറിലുള്ളവരെ രക്ഷപ്പെടുത്താൻ ലോറി വേഗത്തിൽ എതിർദിശയിലേക്ക് മാറ്റിയപ്പോൾ നിയന്ത്രണം വിട്ടാണ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീടിൻെറ വാതിൽക്കൽ നിൽക്കുകയായിരുന്ന സലീമിനും മകനും അപകടത്തിൽ പരിക്കേറ്റു. ഇരുവരെയും കട്ടപ്പന സൻെറ് ജോൺസ് ആശുപത്രിയിലും കാറിലുണ്ടായിരുന്ന സോയി ജോസഫ്, ത്രേസ്യാമ്മ എന്നിവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമെല്ലന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്തു.
Loading...