പെൻഷൻകാർ ധര്‍ണ നടത്തി

05:01 AM
09/11/2019
മറയൂർ: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയൻ (കെ.എസ്.എസ്.പി.യു) ദേവികുളം ബ്ലോക്കുതല ധര്‍ണ നടത്തി. യൂനിയൻ ബ്ലോക്ക് പ്രസിഡൻറ് എസ്. ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു. പി.എഫ്.ആർ.ഡി.എ നിയമം റദ്ദുചെയ്ത സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, പ്രായമേറിയ പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി സംഘടനയുമായി ചര്‍ച്ച ചെയ്ത് ഉടന്‍ നടപ്പാക്കുക, മെഡിക്കല്‍ അലവന്‍സ് കാലോചിതമായി വർധിപ്പിക്കുക, 20 വര്‍ഷം സര്‍വിസിന് പൂര്‍ണ പെന്‍ഷന്‍ അനുവദിക്കുക, കുടിശ്ശിക ക്ഷാമാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ഭാരവാഹികളായ വിജയരാജ്, സി.സി. ചാക്കോ, എസ്. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
Loading...