പ്രകടനവും ധർണയും നടത്തി

05:01 AM
09/11/2019
തൊടുപുഴ: കേരള സ്‌റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ തൊടുപുഴ ടൗൺ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ . പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പുനഃപരിശോധന സമിതിയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുക, മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ഉടൻ ആരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് പെൻഷൻ ഭവനിൽനിന്ന് നൂറു കണക്കിനു പ്രവർത്തകരെ അണിനിരത്തി പ്രകടനം നടത്തി. തൊടുപുഴ സിവിൽ സ്‌റ്റേഷനു മുന്നിലെ ധർണ എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി സി.എസ്. മഹേഷ് ഉദ്ഘാടനം ചെയ്തു. കെ.ആർ. ദിവാകരൻ അധ്യക്ഷത വഹിച്ചു. എൻ. പ്രേമകുമാരിയമ്മ, എൻ.വി. പ്രഭാകരൻ നായർ, പി.എം. അബ്ദുൽ അസീസ്, എ.എൻ. ചന്ദ്രബാബു, കെ.എം. തോമസ്, മോളിക്കുട്ടി മാത്യു എന്നിവർ സംസാരിച്ചു.
Loading...