Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 5:00 AM IST Updated On
date_range 9 Nov 2019 5:00 AM ISTദേശീയപാതയിൽ ചളി; ബസ് നിയന്ത്രണം വിട്ട് തെന്നിമാറി
text_fieldsbookmark_border
അടിമാലി: നിറയെ യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി ബസ് ദേശീയപാതയിൽ ചളിനിറഞ്ഞ ഭാഗത്ത് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി. വെള്ളിയാഴ്ച രാവിലെ ഏഴിന് മാങ്കുളത്തുനിന്ന് തിരുവല്ലക്ക് പോയ ബസാണ് തലനാരിഴക്ക് അപകടത്തിൽനിന്നൊഴിവായത്. വികസന പ്രവർത്തനം നടന്നുവരുന്ന കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കല്ലാറിനും അറുപതാം മൈലിനും ഇടയിലായിരുനു അപകടം. വ്യാഴാഴ്ച രാത്രിയിൽ പ്രദേശത്ത് മഴ പെയ്തതോടെ റോഡിൽ വലിയ രീതിയിൽ ചളി രൂപപ്പെട്ടു. സംഭവസമയത്ത് ബസിനുള്ളിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങൾക്കും ഉൾപ്പെടെ നിയന്ത്രണം നഷ്ടമാകുന്ന സാഹചര്യം ഉണ്ടായതോടെ സംഭവം ഫയർഫോഴ്സിൽ അറിയിച്ചു. അടിമാലിയിൽനിന്ന് ഫയർഫോഴ്സ് അംഗങ്ങളെത്തി പാതയിലെ ചെളി കഴുകി നീക്കി. നിർമാണം നടക്കുന്ന ഭാഗത്ത് റോഡിൽ വീഴുന്ന മണ്ണ് പൂർണമായി നീക്കം ചെയ്യാത്തതാണ് ചളി രൂപപ്പെടാൻ കാരണമായതെന്ന പരാതി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story