വിദ്യാർഥികൾക്ക്​​ കഞ്ചാവ്​ വിൽക്കാൻ ശ്രമം; യുവാവ്​ പിടിയിൽ

05:00 AM
09/11/2019
കട്ടപ്പന: വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സജോയാണ് (23) കട്ടപ്പന പൊലീസ് പിടിയിലായത്. വ്യാഴാഴ്ച രാത്രി കട്ടപ്പന ഇടശ്ശേരി ജങ്ഷന് സമീപത്തുനിന്ന് 250 ഗ്രാം കഞ്ചാവുമായാണ് കട്ടപ്പന പൊലീസ് ഇയാളെ പിടികൂടിയത്. വിദ്യാർഥികൾക്ക് വിൽക്കാൻ കൊണ്ടുവന്നതാന്നെന്നാണ് ഇയാൾ നൽകിയ മൊഴി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിപാടി ഇന്ന് തൊടുപുഴ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഹാൾ: കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കായി നടത്തുന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും ജോയൻറ് കൗൺസിൽ മുൻ സംസ്ഥാന ട്രഷറർ എ. സുരേഷ്കുമാറിന് യാത്രയയപ്പും -രാവിലെ 10.30 പട്ടാളവേഷമിട്ട ആയുധധാരി ഭീതി പരത്തുന്നതായി നാട്ടുകാർ കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ കൽത്തൊട്ടിയിൽ പട്ടാള വേഷമിട്ട ആയുധധാരി ഭീതി പരത്തുന്നതായി നാട്ടുകാർ. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദേശത്തെ കർഷകർ കൃഷിയിടത്തിൽ അജ്ഞാതനായ വ്യക്തിയെ കണ്ടത്. ഇയാളുെട കൈയിൽ തോക്കും ഒപ്പം നായുമുണ്ടെന്ന് കണ്ടവർ പറയുന്നു. വെള്ളിയാഴ്ച രാവിലെ കൃഷിയിടത്തിൽ പുല്ലുചെത്താനിറങ്ങിയ കർഷകർ വീണ്ടും ഇയാളെ കണ്ടെങ്കിലും സമീപത്ത് കൃഷി ചെയ്യാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാറിൻെറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വേട്ടക്കിറങ്ങിയവരോ മോഷ്ടാക്കളോ ആകാമെന്ന പ്രാഥമിക നിഗമനത്തിലാണെന്നും നിരീക്ഷണം തുടരുമെന്നും പൊലീസ് പറഞ്ഞു.
Loading...