ഓണാഘോഷം ഇന്നും നാളെയും

05:00 AM
07/09/2019
ചെറുതോണി: മണിയാറൻകുടി പൗരാവലി നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിൽ ശനിയും ഞായറും ഓണാഘോഷ പരിപാടി നടത്തുമെന്ന് ചെയർമാൻ അജ്മൽ അസീസ്, കൺവീനർ ആനന്ദ് വിജയൻ എന്നിവർ അറിയിച്ചു. ഫുട്ബാൾ ടൂർണമൻെറ്, പെനാൽറ്റി ഷൂട്ടൗട്ട്, ബൈക്ക് സ്ലോ േറസ്, ചാക്കിലടി, ചാക്കിൽ ഓട്ടം, വടംവലി തുടങ്ങിയ മത്സരങ്ങളാണുണ്ടാവുക. തേക്കടിയെ തകർക്കാൻ ഇടത് സർക്കാർ കൂട്ടുനിൽക്കുന്നു -ഡീൻ കുര്യാക്കോസ് ഉപ്പുതറ: തേക്കടിയിൽ വനം വകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിനോദസഞ്ചാര കേന്ദ്രത്തെ തകർക്കാനുള്ള ഗൂഢശ്രമമാണെന്ന് ഡീൻ കുര്യാക്കോസ്. ഇടത് സർക്കാർ അതിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉപ്പുതറയിലെ സ്വീകരണ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ്, ജനകീയ സമരസമിതി ഭാരവാഹികൾ തുടങ്ങിയ ആരെയും ക്ഷണിച്ചില്ല. വനം വകുപ്പ് നീക്കം വിനോദസഞ്ചാരികളുടെ സൗകര്യങ്ങൾ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Loading...