പൊന്മുടി ഡാമി​െൻറ ഒരു ഷട്ടർ തുറന്നു

05:00 AM
07/09/2019
പൊന്മുടി ഡാമിൻെറ ഒരു ഷട്ടർ തുറന്നു രാജാക്കാട്: പൊന്മുടി അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതോടെ ഒരു ഷട്ടർ 15 സൻെറീമീറ്റർ തുറന്ന് വെള്ളം പന്നിയാർ പുഴയിലേക്ക് ഒഴുക്കിത്തുടങ്ങി. സെക്കൻഡിൽ 11,000 ലിറ്റർ വെള്ളമാണ് പുഴയിലേക്ക് ഒഴുകുന്നത്. 707.75 മീറ്ററാണ് സംഭരണശേഷി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ജലനിരപ്പ് 706.5 മീറ്ററായി ഉയർന്നു. രാത്രി മഴ ശക്തമായാൽ ജലനിരപ്പ് പരമാവധി സംഭരണശേഷി പിന്നിടാൻ സാധ്യതയുള്ളതിനാലാണ് ഷട്ടർ ഉയർത്തിയത്. പൊന്മുടി ഡ്രീം വാലി ടൂറിസം പദ്ധതി ഉദ്ഘാടനം ഇന്ന് രാജാക്കാട്: പൊന്മുടി ഡ്രീം വാലി ടൂറിസം പദ്ധതി ഉദ്ഘാടനം ശനിയാഴ്ച 3.30ന് പൊന്മുടി ഡാമിന് സമീപം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. രാജാക്കാട്, കൊന്നത്തടി പഞ്ചായത്തുകളുടെ വികസനത്തിന് വഴിയൊരുങ്ങുന്ന പദ്ധതിക്കായി ആദ്യഘട്ട നിക്ഷേപമായി അഞ്ചുകോടിയാണ് രാജാക്കാട് സഹകരണ ബാങ്ക് ചെലവഴിക്കുന്നത്. കെ.എസ്.ഇ.ബി ഹൈഡല്‍ ടൂറിസം വിഭാഗത്തിൻെറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ പാര്‍ക്ക്, പൊന്മുടി ജലാശയത്തിൽ ബോട്ടിങ്, ഔഷധത്തോട്ടം, പൂന്തോട്ടം, ആയുർവേദ സ്പാ, അഡ്വഞ്ചർ പാര്‍ക്ക്, അമ്യൂസ്‌മൻെറ് പാര്‍ക്ക് തുടങ്ങിയവയാണ് ആദ്യം ആരംഭിക്കുക. കാടുകയറിയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങൾ നവീകരിച്ച് കാൻറീൻ, വിശ്രമമുറികൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കും.
Loading...