Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയാഥാർഥ്യമാകാതെ...

യാഥാർഥ്യമാകാതെ കുട്ടികളുടെ വാർഡ്​ ---ആയുർവേദ ആശുപത്രിയിൽ കിടത്തിച്ചികിത്സ കിട്ടാൻ 'നറുക്കു'വീഴണം

text_fields
bookmark_border
തൊടുപുഴ: കായികതാരങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന തൊടുപുഴ ജില്ല ആയുർവേദ ആശുപത്രി സ് ഥലപരിമിതിയാൽ വലയുന്നു. പുതിയ പേ വാർഡ് നിർമിച്ചെങ്കിലും കിടത്തിച്ചികിത്സ ആവശ്യമായ രോഗികളെ പൂർണമായി ഉൾെക്കാള്ളാൻ കഴിയുന്നില്ല. കുട്ടികളുടെ വാർഡ് നിർമാണത്തിന് പി.ജെ. ജോസഫ് എം.എൽ.എയുടെ ഫണ്ടിൽനിന്ന് രണ്ടുകോടി അനുവദിച്ചെങ്കിലും നടപടിക്രമങ്ങൾ ഒച്ചിഴയും വേഗത്തിലാണ്. തിരക്കും പരിമിതിയും മൂലം മുൻകൂർ ബുക്കിങ് അടിസ്ഥാനത്തിലാണ് കിടത്തിച്ചികിത്സക്ക് പ്രവേശനം. അടുത്ത ഫെബ്രുവരി വരെ ബുക്കിങ് പൂർത്തിയായി. ദിവസേന അഞ്ഞൂറോളം രോഗികൾ ഒ.പി വിഭാഗത്തിൽ ചികിത്സതേടി എത്തുന്നുണ്ട്. ഇതിൽ നല്ലൊരു പങ്ക് രോഗികൾക്കും കിടത്തിച്ചികിത്സ ആവശ്യമാണെങ്കിലും ഇതിന് സാധിക്കാറില്ല. കുട്ടികളുടെ കിടത്തിച്ചികിത്സ സ്വപ്നമായി അവശേഷിക്കുന്നു. അവധിക്കാലത്ത് ഒട്ടേറെ കുട്ടികൾ എത്താറുണ്ടെങ്കിലും പ്രത്യേക വാർഡില്ലാത്തത് പ്രതിസന്ധിയാണ്. നിലവിൽ കിടത്തിച്ചികിത്സെക്കത്തുന്ന കുട്ടികളെ വനിത വാർഡിലാണ് പ്രവേശിപ്പിക്കുന്നത്. കുട്ടികൾക്ക് പെട്ടെന്ന് അണുബാധയുണ്ടാകാനും മുതിർന്നവരിൽനിന്ന് രോഗങ്ങൾ പകരാനും സാധ്യത കൂടുതലാണ്. കുട്ടികളുടെ വാർഡ് നിർമാണത്തിന് എം.എൽ.എ ഫണ്ടിൽനിന്ന് ഒന്നര വർഷം മുമ്പ് രണ്ടുകോടി അനുവദിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥല പരിശോധന നടത്തിയിരുന്നു. കെട്ടിട നിർമാണത്തിന് രൂപരേഖ തയാറാക്കി പി.ഡബ്ല്യു.ഡി എൻജിനീയറിങ് വിഭാഗത്തിന് നൽകുകയും ചെയ്തു. എന്നാൽ, നിർമാണം ആരംഭിക്കാനായില്ല. ആശുപത്രി കാൻറീൻ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുനീക്കി ഇവിടെയാണ് കുട്ടികൾക്കും സ്ത്രീകൾക്കും വാർഡുകൾ ഉൾപ്പെടുന്ന കെട്ടിടം നിർമിക്കാൻ ലക്ഷ്യമിടുന്നത്. കെട്ടിടം പൊളിച്ചുനീക്കി ലേലം ചെയ്തുനൽകാൻ ആശുപത്രിയുടെ ചുമതലയുള്ള ജില്ല പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ട്. പി.ഡബ്ല്യു.ഡി എൻജിനീയറിങ് വിഭാഗത്തിൻെറ അനുമതി ലഭിക്കുന്ന മുറക്ക് കെട്ടിടം പൊളിച്ചുനീക്കി ഉടൻ നിർമാണ ജോലി ആരംഭിക്കുമെന്ന് ഡി.എം.ഒ കെ.പി. ശുഭ പറഞ്ഞു. പുതിയ ബ്ലോക്ക് തുറന്നതോടെ 100 കിടക്കകളാണ് ആശുപത്രിയിലുള്ളത്. സ്‌പോർട്സ് ആയുർവേദ റിസർച്ച് സെല്ലിൻെറ ഫണ്ടുപയോഗിച്ചാണ് പുതിയ ബ്ലോക്ക് നിർമിച്ചത്. നേരേത്ത നാല് പേ വാർഡ് മാത്രമാണുണ്ടായിരുന്നത്. സ്ഥലപരിമിതിക്ക് പരിഹാരമായാണ് 1.18 കോടിയോളം ചെലവഴിച്ച് പുതിയ ബ്ലോക്ക് നിർമിച്ചത്. ഇതിൽ ഒമ്പത് പേ വാർഡ്, രണ്ട് ഡോർമിറ്ററി, രണ്ട് പഞ്ചകർമ ചികിത്സ മുറി, മിനി ഓപറേഷൻ തിയറ്റർ, ക്ഷാരസൂത്ര തിയറ്റർ, ഫിസിയോതെറപ്പി യൂനിറ്റ്, ക്ലിനിക്കൽ ലാബ് എന്നിവയാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story