Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുല്ലപ്പെരിയാർ...

മുല്ലപ്പെരിയാർ ഷട്ടറിനു​ മുകളിൽ ഡ്രോൺ പറത്തി; തമിഴ്നാടി​െനതിരെ വനം വകുപ്പ്​

text_fields
bookmark_border
കുമളി: പെരിയാർ കടുവ സങ്കേതത്തിൻെറ ഭാഗമായ തേക്കടി ഷട്ടറിനു മുകളിൽ അനുമതി ഇല്ലാതെ ഡ്രോൺ പറത്തിയതിനെതിരെ വനം വകു പ്പ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സംഭവം. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട സുരക്ഷ മേഖലയാണ് തേക്കടി ഷട്ടർ പ്രദേശം. കേരള പൊലീസിനാണ് ഇവിടെ സുരക്ഷ ചുമതല. എന്നാൽ, ഡ്രോൺ പറത്തിയവരെ സംബന്ധിച്ച് ഇവർക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം തേക്കടി ഷട്ടർ തുറന്ന് തമിഴ്നാട്ടിലേക്ക് ജലം ഒഴുക്കാനെത്തിയപ്പോഴാണ് പൊലീസിനും മാധ്യമ പ്രവർത്തകർക്കും ഇടയിൽനിന്ന് ഷട്ടറിനു മുകളിലേക്ക് ഡ്രോൺ ഉയർന്നത്. ഡ്രോണിലെ കാമറകൾ വഴി പ്രദേശമാകെ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. കടുവ സങ്കേതത്തിൽ അനുമതി ഇല്ലാതെ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരണം നടത്തിയതിനെതിരെയാണ് വനംവകുപ്പ് നടപടിക്കൊരുങ്ങുന്നത്. ഡ്രോൺ സംബന്ധിച്ച് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിച്ചെങ്കിലും ഫലമില്ലാതായതോടെ അണക്കെട്ടിൻെറ ചുമതലയുള്ള തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് കടുവ സങ്കേതം അധികൃതർ തീരുമാനിച്ചിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story