Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2019 5:02 AM IST Updated On
date_range 21 Aug 2019 5:02 AM ISTമക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കട്ടപ്പന: പിണങ്ങിക്കഴിയുന്ന ഭാര്യക്കൊപ്പമായിരുന്ന മക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിങ ്കളാഴ്ച രാത്രിയാണ് സംഭവം. വാഹനവുമായി എത്തിയ ഇയാൾ മൂന്ന് കുട്ടികളെയും ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. ഇതോടെ ഭാര്യ പൊലീസിൻെറ ടോൾ ഫ്രീ നമ്പറായ 112ൽ വിളിച്ച് സഹായം അഭ്യർഥിച്ചു. ഉപ്പുതറ സ്‌റ്റേഷനിൽ വിവരം ലഭിച്ചപ്പോൾ വാഹനം അവരുടെ പരിധി കടന്നുപോയിരുന്നു. ഇതോടെ കട്ടപ്പന പൊലീസിൽ വിവരം നൽകി. എസ്.ഐ സന്തോഷ് സജീവിൻെറ നേതൃത്വത്തിൽ പൊലീസ് സംഘം കാഞ്ചിയാറിൽ െവച്ച് വാഹനത്തിന് ൈകകാണിച്ചെങ്കിലും നിർത്താതെ വാഹനം വെട്ടിച്ച് എസ്.ഐയെ ഇടിപ്പിക്കാൻ ശ്രമിച്ച് കടന്നുകളഞ്ഞു. കഷ്ടിച്ച് രക്ഷപ്പെട്ട എസ്.ഐയും സംഘവും ഈ വാഹനത്തെ ഈട്ടിത്തോപ്പുവരെ പിന്തുടർന്നു. തുടർന്ന് ഈട്ടിത്തോപ്പിൽ ഈ വാഹനം അപകടത്തിൽപെട്ടത് കണ്ടെത്തി. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐക്കും ഒപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ സതീശനും മർദനമേറ്റു. വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടുപോയതിനും ഉപ്പുതറ പൊലീസ് കേസെടുത്തു. വിവിധ കേസുകളിൽ പ്രതിയായ ഇയാൾ വെള്ളത്തൂവൽ സ്റ്റേഷനിൽ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story