Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാട്ടുപ്പെട്ടി ഫോട്ടോ...

മാട്ടുപ്പെട്ടി ഫോട്ടോ പോയൻറിലെ അനധികൃത പെട്ടിക്കടകൾ ഒഴിപ്പിച്ചു

text_fields
bookmark_border
മൂന്നാർ: മാട്ടുപ്പെട്ടി ഫോട്ടോ പോയൻറിലെ 25ഓളം അനധികൃത പെട്ടിക്കടകൾ പൊലീസിൻെറ സഹായത്തോടെ റവന്യൂ സംഘം ഒഴിപ്പിച്ചു. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന മാട്ടുപ്പെട്ടി ഫോട്ടോ പോയൻറിൽ അനധികൃതമായി നിർമിച്ച പെട്ടിക്കടകളാണ് സ്പെഷൽ മൂന്നാർ തഹസിൽദാർ മുഹമ്മദ് ഷഫീക്കിൻെറ നേതൃത്വത്തിൽ പൊലീസിൻെറ സഹായത്തോടെ ദൗത്യസംഘം ഒഴിപ്പിച്ചത്. റോഡ് പുറേമ്പാക്ക് കൈയേറി 25ഓളം പെട്ടിക്കടകളാണ് നിർമിച്ചിരുന്നത്. കടകളുടെ എണ്ണം ദിനംതോറും വർധിക്കുന്നത് മേഖലയിൽ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ഇതോടെയാണ് ദേവികുളം സബ് കലക്ടർ രേണുരാജ് കടകൾ പൊളിച്ചുനീക്കാൻ സ്പെഷൽ തഹസിൽദാറെ ചുമതലപ്പെടുത്തിയത്. ഇതിനിടെ വൻകിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിടക്കാരെ ഒഴിപ്പിക്കുന്നത് ശരിയല്ലെന്നും കടകൾ നഷ്ടപ്പെട്ടവർക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡൻറ് എ.കെ. മണി രംഗത്തെത്തി. കച്ചവടക്കാർക്ക് പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് തഹസിൽദാർ ഉറപ്പുനൽകിയതോടെയാണ് ഒഴിപ്പിക്കൽ തുടർന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story