Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:00 AM IST Updated On
date_range 3 Aug 2019 5:00 AM ISTഹരിത ബോധവത്കരണ കാമ്പയിന് തുടക്കം
text_fieldsbookmark_border
തൊടുപുഴ: മാലിന്യം വലിച്ചെറിയരുത്, കത്തിക്കരുത് മുദ്രാവാക്യത്തോടെ ഹരിത ബോധവത്കരണ കാമ്പയിന് തുടക്കമായി. തദ്ദേശഭരണ സ്ഥാപന പ്രസിഡൻറുമാർക്കും സെക്രട്ടറിമാർക്കുമുള്ള ഹരിത നിയമബോധവത്കരണ ഏകദിന ശിൽപശാല കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു. ആവശ്യമുള്ള ഉൽപന്നങ്ങൾ വാങ്ങുക, വാങ്ങുന്നത് തീർത്തും ഉപയോഗിക്കുക എന്ന ശീലം വളർത്തിയാൽ മാലിന്യം വലിയൊരളവുവരെ നിയന്ത്രിക്കാൻ കഴിയും. ഹരിതകേരളം പ്രവർത്തനത്തിന് വ്യാപാരി വ്യവസായികളുടേതുൾപ്പെടെയുള്ളവരെ വിശ്വാസത്തിലെടുക്കും. വിനോദസഞ്ചാര വികസനത്തിന് വഴിയൊരുക്കുംവിധം ഹരിതാഭ വീണ്ടെടുക്കാൻ എല്ലാവരും യത്നിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആവശ്യപ്പെട്ടു. ജനകീയാസൂത്രണം ജില്ല കോഓഡിനേറ്റർ ഷാഹുൽ ഹമീദ് ആമുഖപ്രഭാഷണം നടത്തി. ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. ജി.എസ്. മധു പദ്ധതി വിശദീകരിച്ചു. പൊലീസുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ഇടുക്കി എ.എസ്.െഎ ജിജി ജോൺ, ജല മലിനീകരണ നിയമത്തെയും ശിക്ഷയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ നിയമത്തെക്കുറിച്ചും മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റൻറ് എൻവയൺമൻെറ് എൻജിനീയർ ജി.എം. ചിറയിൽ, മാലിന്യ സംസ്കരണവും കേരള പഞ്ചായത്ത് നിയമത്തെയുംകുറിച്ച് കില റിസോഴ്സ് പേഴ്സൻ കെ. വിജയകുമാർ, മാലിന്യ സംസ്കരണ സംവിധാനവുമായി ബന്ധപ്പെട്ട കെട്ടിട നിർമാണ ചട്ടങ്ങളെക്കുറിച്ച് ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി വി.എം. അജിത്കുമാർ, ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമത്തെക്കുറിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥ ഡോ. അനഘ എന്നിവർ ക്ലാസെടുത്തു. ഹരിതകേരളം മിഷൻ അസിസ്റ്റൻറ് കോഓഡിനേറ്റർ പി.എസ്. വിനയൻ സ്വാഗതവും എം.പി. ശശികുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story