Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആയിരങ്ങള്‍...

ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

text_fields
bookmark_border
തൊടുപുഴ: കര്‍ക്കടക വാവിനോടനുബന്ധിച്ച് പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബുധനാഴ്ച ബലിതര്‍പ്പണം നടത്തി. വെങ്ങല്ലൂര് ‍ ചേറായിക്കല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തി വൈക്കം ബെന്നി ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം, നമസ്‌കാരമൂട്ട്, കൂട്ടനമസ്‌കാരം, തിലഹവനം എന്നിവയും നടന്നു. ചാത്തുണ്ണിക്കാവ് മഹാദേവ ക്ഷേത്രത്തില്‍ വാവുബലിക്ക് കോളപ്ര സജീവ് ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. നാൽപതേക്കര്‍ ശാന്തിക്കാട് ദേവി ക്ഷേത്രം, കാരിക്കോട് അണ്ണാമലനാഥര്‍ മഹാദേവ ക്ഷേത്രം, മുതലിയാര്‍മഠം മഹാദേവ ക്ഷേത്രം, മങ്കുഴിക്കാവ് ഭഗവതി ക്ഷേത്രം, ഉടുമ്പന്നൂര്‍ തൃക്കയില്‍ മഹാവിഷ്ണു ക്ഷേത്രം, അമയപ്ര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു. മറയൂർ: കര്‍ക്കടക വാവിനോടനുബന്ധിച്ച് മറയൂര്‍ കോവില്‍ക്കടവ് തെങ്കാശിനാഥന്‍ ക്ഷേത്രത്തില്‍ പിതൃതർപ്പണം നടത്തി. പാമ്പാറിൻെറ തീരത്താണ് സൗകര്യം സജ്ജമാക്കിയിരുന്നത്. ശാന്തി ജഗദീഷിൻെറ കാര്‍മികത്വത്തില്‍ രാവിലെ അഞ്ചുമുതൽ നടന്ന ചടങ്ങില്‍ ആയിത്തോളം പേര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story