Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2019 5:01 AM IST Updated On
date_range 31 July 2019 5:01 AM ISTഅന്നപൂർണം-വിശപ്പുരഹിത കട്ടപ്പന പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
കട്ടപ്പന: കട്ടപ്പനയിൽ അന്നപൂർണം വിശപ്പുരഹിത പദ്ധതിക്ക് തുടക്കം. സംസ്ഥാന സർക്കാറിൻെറ സുഭിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിൻെറയും കട്ടപ്പന മർച്ചൻറ്സ് അസോസിയേഷൻെറയും നേതൃത്വത്തിൽ ജനമൈത്രി പൊലീസിൻെറ സഹകരണത്തോടെയാണ് അന്നപൂർണം എന്ന വിശപ്പുരഹിത കട്ടപ്പന പദ്ധതി നടപ്പാക്കുന്നത്. കലക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്തു. ഭക്ഷണ കൂപ്പണിൻെറ വിതരണോദ്ഘാടനവും നിർവഹിച്ചു. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. പദ്ധതി പ്രകാരം കട്ടപ്പന പൊലീസ് കാൻറീനിൽനിന്നാണ് ഭക്ഷണം നൽകുന്നത്. കൂപ്പൺ ജനമൈത്രി പൊലീസ് സ്‌റ്റേഷനിൽനിന്ന് ലഭിക്കും. ആദ്യഘട്ടം ദിവസം 50 പേർക്ക് വീതം ഭക്ഷണം നൽകും. അർഹരായവർക്ക് ഉച്ചക്ക് 12 മുതൽ 2.30 വരെയാണ് കാൻറീനിൽനിന്ന് ഭക്ഷണം ലഭ്യമാക്കുന്നത്. കട്ടപ്പന നഗരസഭയിലെ ആശ വർക്കർമാരുടെ സഹായത്തോടെ നിർധനരായ കിടപ്പുരോഗികൾക്ക് വീടുകളിൽ ഉച്ചഭക്ഷണം എത്തിച്ച് നൽകുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡൻറ് ജോണി ജോസഫ്, മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എം.കെ. തോമസ്, അന്നപൂർണം ജില്ല കോഓഡിേനറ്റർ ലിറ്റോ പി. ജോൺ, കട്ടപ്പന പൊലീസ് സബ് ഇൻസ്പെക്ടർ പി.ജെ. വർഗീസ്, കട്ടപ്പന നഗരസഭ കൗൺസിലർ സി.കെ. മോഹനൻ, മർച്ചൻറ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി കെ.പി. ഹസൻ, ഹെജി പി. ചെറിയാൻ, എൻ. രാജേഷ്, ബീന ടോമി, പ്രോഗ്രാം ചെയർമാൻ സന്തോഷ് ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story