Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരണ്ടുലക്ഷം രൂപയുടെ...

രണ്ടുലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
അടിമാലി: നാർകോട്ടിക് എൻഫോഴ്സ്മൻെറ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ 40 കിലോ വരുന്ന 3200 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടികൂടി. വെള്ളത്തൂവൽ ശല്യാംപാറ ആനിമൂട്ടിൽ നൗഫൽ ഇബ്രാഹിമാണ് (31) പിടിയിലായത്. രണ്ടുലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ അടിമാലി അച്യുതമേനോൻ റോഡിലെ ഗോഡൗണിൽനിന്നാണ് വെള്ളിയാഴ്ച രാവിലെ കണ്ടെടുത്തത്. അടിമാലി ടൗണിലെ മൊത്തക്കച്ചവടക്കാരനാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. പ്രസാദിൻെറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ കെ.എച്ച്. രാജീവ്, കെ.വി. സുകു, കെ.എസ്. അസീസ്, സി.ഇ.ഒമാരായ സാൻറി തോമസ്, കെ.എസ്. മീരാൻ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story