പീരുമേട് പഞ്ചായത്തിലെ കട്ടിൽ വിതരണത്തിൽ അഴിമതിയെന്ന് ആരോപണം

05:02 AM
08/07/2019
പീരുമേട്: പഞ്ചായത്തിൽ പട്ടികജാതി വിഭാഗക്കാർക്ക് കട്ടിൽ വിതരണം ചെയ്തതിൽ അഴിമതിയെന്ന് പരാതി. പത്തുലക്ഷം രൂപ െചലവഴിച്ച പദ്ധതിയിൽ ഗുണനിലവാരമില്ലാത്ത കട്ടിലുകൾ വിതരണം നടത്തിയതായാണ് പരാതി. അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.കെ. രാജൻ ആവശ്യപ്പെട്ടു. 60 വയസ്സിന് മുകളിലുള്ള 200ഓളം പേർക്കാണ് കട്ടിൽ നൽകിയത്. ഒരു കട്ടിലിന് 5000 രൂപ െചലവായതായാണ് കണക്ക്. എന്നാൽ, 1000 രൂപ പോലും വിലയില്ലാത്ത ഗുണനിലവാരം കുറഞ്ഞ കട്ടിലുകളാണ് വിതരണം ചെയ്തതെന്നു പറയുന്നു. ഗുണനിലവാരം കുറഞ്ഞ പാഴ്ത്തടികൾ ഉപയോഗിച്ചാണ് കട്ടിൽ നിർമിച്ചിരിക്കുന്നത്. മുട്ടം ഗവ. പോളിടെക്‌നിക് കോളജ് ഹരിത കാമ്പസാകുന്നു തൊടുപുഴ: ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് മുട്ടം ഗവ. പോളിടെക്‌നിക് കോളജ് ഹരിത കാമ്പസാകാനൊരുങ്ങുന്നു. ഒറ്റത്തവണ ഉപയോഗിച്ചുപേക്ഷിക്കുന്ന പേനകൾ പൂർണമായി ഒഴിവാക്കാൻ ജീവനക്കാരും അധ്യാപകരും തീരുമാനിച്ചു. ഹരിതകേരളം മിഷൻെറ ഇടപെടലിനെ തുടർന്ന് കോളജിൽ ചേർന്ന ഹരിതകർമ സമിതി യോഗമാണ് മാലിന്യം ഒഴിവാക്കാനും സുരക്ഷിതമായി സമാഹരിച്ച് കൈയൊഴിയാനും കർമപദ്ധതി ആവിഷ്‌കരിച്ചത്. അധ്യാപകർ, കോളജ് യൂനിയൻ ഭാരവാഹികൾ, വിദ്യാര്‍ഥി സംഘടന നേതാക്കൾ, ക്ലാസ് പ്രതിനിധികൾ എന്നിവരുടെ കൂട്ടായ്മയിലൂടെയാകും ഹരിതചട്ടം നടപ്പാക്കുക. കാമ്പസിലെ പാഴ്‌വസ്തുക്കൾ തരംതിരിച്ച് ശേഖരിക്കാൻ ബിന്നുകള്‍ സ്ഥാപിക്കും. പഞ്ചായത്ത് ഹരിതകര്‍മ സേനയുടെ സഹകരണത്തോടെ അവ നീക്കും. കാൻറീനിൽ പേപ്പർ പ്ലേറ്റുകൾ, പേപ്പര്‍ കപ്പുകൾ, ടിഷ്യുപേപ്പര്‍ എന്നിവ കര്‍ശനമായി ഒഴിവാക്കും. സ്റ്റീൽ പാത്രങ്ങളും ചില്ല്, സ്റ്റീൽ ഗ്ലാസുകളും വാങ്ങും. കാൻറീൻ ജീവനക്കാര്‍ക്ക് ഗ്രീൻ പ്രോട്ടോകോൾ സംബന്ധിച്ച് പരിശീലനം നല്‍കും. ഭക്ഷണാവശിഷ്ടങ്ങള്‍ അടക്കം ജൈവമാലിന്യം ഫലപ്രദമായി സംസ്‌കരിക്കാൻ സംവിധാനമൊരുക്കും. പത്തിന് കോളജിലെത്തുന്ന നവാഗതര്‍ക്ക് ഗ്രീൻ പ്രോേട്ടാകോൾ സംബന്ധിച്ച ഓറിയേൻറഷൻ നല്‍കിയായിരിക്കും ഹരിത കാമ്പസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുക. പ്രിന്‍സിപ്പല്‍ ആർ. ഗീതാദേവി, ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി പി. പ്രകാശന്‍, ഇ.വി. അനുജ, കെ.കെ. ഹരികുമാര്‍, റോയ് ജോസഫ്, എം.എസ്. ഷൺമുഖൻ, ടി.എസ്. ഷാനവാസ്, കെ.എ. സൈമി എന്നിവര്‍ സംബന്ധിച്ചു.
Loading...
COMMENTS