കാലിന് പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയ കാട്ടുപോത്ത് ചത്തു

05:02 AM
08/07/2019
മറയൂർ: കഴിഞ്ഞദിവസം മറയൂർ കരിമുട്ടിക്ക് സമീപം കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപോത്ത് ചത്തു. വനാതിർത്തിയോട് ചേര്‍ന്നുകിടക്കുന്ന സ്വകാര്യ ഭൂമിയിലാണ് പിന്‍കാലിന് പരിക്കേറ്റ് നടക്കാന്‍ കഴിയാത്ത നിലയില്‍ കാട്ടുപോത്തിനെ കണ്ടെത്തിയത്. സ്ഥല ഉടമ വനപാലകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി സര്‍ജനെത്തി ചികിത്സ നൽകിയിരുന്നു. ഏകദേശം മൂന്ന് വയസ്സുള്ള കാട്ടുപോത്ത് സമീപനാളുകളില്‍ തീറ്റയെടുക്കാൻ സാധിക്കാത്തതിനാല്‍ ക്ഷീണിച്ച നിലയിലായിരുന്നു. പഞ്ചായത്ത് ഓഫിസ് ഉപരോധിക്കും വണ്ടിപ്പെരിയർ: വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ലൈഫ്‌ മിഷൻ ഭവന പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കൾക്ക് തുടർ സാമ്പത്തിക സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ചും ദേശീയ ഗ്രാമീണ തൊഴിലുറപ്പിലെ അഴിമതികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും വണ്ടിപ്പെരിയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പത്തിന് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കും. ഉപരോധസമരം ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും.
Loading...
COMMENTS