Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവായന പക്ഷാചരണം ജില്ലതല...

വായന പക്ഷാചരണം ജില്ലതല സമാപനം ഇന്ന് തൊടുപുഴയില്‍

text_fields
bookmark_border
തൊടുപുഴ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, കാന്‍ഫെഡ്, ഇന്‍ഫര്‍മേ ഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ രണ്ടാഴ്ചയായി നടത്തിവരുന്ന വായനപക്ഷാചരണത്തിൻെറ ജില്ലതല സമാപനം വെള്ളിയാഴ്ച തൊടുപുഴയില്‍ നടക്കും. രാവിലെ 10.30ന് തൊടുപുഴ ജി.എച്ച്.എസ്.എസിലാണ് സമാപന പരിപാടി. ലൈബ്രറി ജില്ല സെക്രട്ടറി ഇ.ജി. സത്യൻെറ അധ്യക്ഷതയില്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ജെസി ആൻറണി ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ ജയകുമാര്‍ ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തും. ഉപന്യാസം, പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള സമ്മാന വിതരണം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഗീത നിര്‍വഹിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഏലിയാസ് കാവുമറ്റം, കാന്‍ഫെഡ് ജില്ല പ്രസിഡൻറ് ഷാജി തുണ്ടത്തില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം. സോമരാജന്‍, ഹയര്‍ സെക്കന്‍ഡറി ജില്ല കോഓഡിനേറ്റര്‍ ഇ.എന്‍. സന്തോഷ്, ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ വി.എന്‍. പ്രകാശ് എന്നിവര്‍ സംസാരിക്കും. കെയര്‍ ഹോം വീടുകളുടെ താക്കോല്‍ദാനം ആറിന് രാജാക്കാട്: സര്‍ക്കാർ സഹകരണ വകുപ്പിൻെറ സഹകരണത്തോടെ നടപ്പാക്കുന്ന കെയര്‍ ഹോം പദ്ധതിയില്‍ രാജാക്കാട് സര്‍വിസ് സഹകരണ ബാങ്ക് നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്ന ആറ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ആറിന് മന്ത്രി എം.എം. മണി താക്കോല്‍ദാനം നിര്‍വഹിക്കും. കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടെ വനപാലകന് പരിക്ക് അടിമാലി: ജനവാസ കേന്ദ്രത്തിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെ വനപാലകന് പരിക്ക്. മാങ്കുളം ഡിവിഷനിലെ ഫോറസ്റ്റർ മധുവിനാണ് (43) പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ആനക്കുളം തൊണ്ണൂറ്റിയാറിലാണ് സംഭവം. വനത്തിലേക്ക് കാട്ടാനകളെ കയറ്റിവിടാൻ റബർ ബുള്ളറ്റ് ഉപയോഗിച്ച് മധു കാട്ടാനകൾക്ക് നേരെ നിറയൊഴിച്ചു. ഇതിനിടെ മധുവിനെ ആക്രമിക്കാൻ കാട്ടാന ചീറിയടുക്കുകയായിരുന്നു. ഓടുന്നതിനിടെയാണ് മധുവിന് വീണ് പരിക്കേൽക്കുന്നത്. മറ്റൊരു വനപാലകൻ വെടിവെച്ചതോടെ കാട്ടാന പിന്തിരിഞ്ഞതാണ് ബിനുവിന് രക്ഷയായത്. കാട്ടാനകളെ തുരത്താൻ മറ്റുവഴികൾ തേടുകയാണ് വനപാലകർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story