Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 5:00 AM IST Updated On
date_range 5 July 2019 5:00 AM ISTഹൈറേഞ്ചിലേക്ക് കൊണ്ടുവന്ന 75 ലിറ്റർ വ്യാജമദ്യം പിടികൂടി; പ്രതി രക്ഷപ്പെട്ടു
text_fieldsbookmark_border
അടിമാലി: എക്സൈസ് പരിശോധനയിൽ 75 ലിറ്റർ വ്യാജമദ്യം പിടികൂടി. വ്യാഴാഴ്ച പുലർച്ച മൂന്നിന് അടിമാലി മച്ചിപ്ലാവ് സ്കൂളിന് സമീപം വെച്ചാണ് മദ്യം പിടികൂടിയത്. കാറിൽ മദ്യവുമായി കോതമംഗലത്തുനിന്ന് അടിമാലിയിലേക്ക് വരുേമ്പാഴാണ് മൂന്നാർ എക്സൈസ് സി.ഐ ടോമി ജേക്കബിൻെറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എക്സൈസിനെ കണ്ട് കാറുപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. പുതുച്ചേരിയിൽനിന്ന് കൊണ്ടുവന്ന വ്യാജമദ്യമാണ് ഇതെന്ന് എക്സൈസ് പറഞ്ഞു. അരലിറ്ററിൻെറ 150 കുപ്പി മദ്യമാണ് കാറിലുണ്ടായിരുന്നത്. റെയ്ഡിൽ പ്രവൻറിവ് ഓഫിസർമാരായ ബാലസുബ്രഹ്മണ്യം, സഹദേവൻ പിള്ള, സിവിൽ എക്സൈസ് ഓഫിസർമാരായ വിജയൻ, സുരേഷ്, ജോളി, ദിനേശ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story