Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലി താലൂക്ക്...

അടിമാലി താലൂക്ക് ആശുപത്രിയിലെ പുരുഷ വാർഡുകൾ പുതിയ ബ്ലോക്കിൽ

text_fields
bookmark_border
അടിമാലി: താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെയും പുരുഷന്മാരുടെയും വാർഡുകൾ പുതിയ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. പുതിയ ബ്ലോക്കിൻെറ രണ്ടാം നിലയിലാണ് വാർഡുകൾ തുറന്നിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. മുരുകേശൻ ഉദ്ഘാടനം നിർവഹിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തുന്ന ദന്തരോഗികൾക്കായുള്ള െഡൻറൽ മെക്കാനിക്കൽ ലാബിൻെറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാഡെിങ് കമ്മിറ്റി ചെയർമാൻ അലോഷി തിരുതാളി നിർവഹിച്ചു. നിർമാണം പൂർത്തീകരിച്ച പുതിയ ആശുപത്രി കെട്ടിടത്തിൽ കാഷ്വാലിറ്റിയും അനുബന്ധ യൂനിറ്റുകളും സ്ത്രീകളുടെ വാർഡുമാണ് പ്രവർത്തിച്ചുവരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story