Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഞ്ചായത്ത്​ ഓഫിസ്​...

പഞ്ചായത്ത്​ ഓഫിസ്​ അടച്ചില്ലെന്ന്​ പരാതി; പ്രതിഷേധവുമായി ഡി.വൈ.എഫ്​.ഐ ഉപരോധം

text_fields
bookmark_border
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിൽ അസി. എൻജിനീയറുടെ ഓഫിസ് പൂട്ടാതെ തുറന്നുകിടന്നതിൽ പ്രതിഷേധിച്ച് രാത്രി പഞ ്ചായത്തിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം. ശനിയാഴ്ച രാത്രി പത്തിനാണ് ഓഫിസ് പൂട്ടാതെ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസിൻെറ അടിനിലയിൽ പ്രവർത്തിക്കുന്ന എ.ഇ ഓഫിസിൻെറ ഷട്ടറുകൾ അടക്കാതെയാണ് ജീവനക്കാർ പോയത്. എ.ഇ ഓഫിസിലെ ഫയലുകൾ മാറ്റാൻ കരാറുകാർക്ക് ഒത്താശ ചെയ്യാനാണ് ഓഫിസ് തുറന്നിട്ടെതന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ എ.ഇ ഓഫിസിനു മുന്നിൽ ഉപരോധിച്ചു. പഞ്ചായത്തിലെ നിർമാണ പ്രവർത്തനങ്ങളുടെ ഫയലുകൾ ഈ ഓഫിസിലാണ് സൂക്ഷിക്കുന്നത്. കഞ്ഞിക്കുഴി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കഞ്ഞിക്കുഴിയിലുള്ള പഞ്ചായത്ത് ജീവനക്കാരനെ വിളിച്ചുവരുത്തി ഓഫിസ് പൂട്ടിച്ചു. ഓഫിസ് പൂട്ടാതെ പോയ ജീവനക്കാർെക്കതിരെ നടപടി എടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് എബിൻ ജോസഫ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story