Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:16 AM IST Updated On
date_range 29 Jun 2019 5:16 AM ISTസി.പി.എം വഴിതടഞ്ഞു
text_fieldsbookmark_border
കട്ടപ്പന: കട്ടപ്പന ഗവ. കോളജ് റോഡിനോടുള്ള നഗരസഭയുടെ അവഗണനയിൽ പ്രതിഷേധിച്ച് സി.പി.എം നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിതടഞ്ഞു. നൂറുകണക്കിന് വിദ്യാർഥികളും നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന ഈ റോഡ് തകർന്നിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ചാണ് വഴിതടഞ്ഞത്. ഗവ. കോളജിന് പുറമെ സുവർണഗിരി, വെള്ളയാംകുടി, ഐ.ടി.െഎ ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ലിങ്ക് റോഡുകൾ തുടങ്ങുന്നതും ഈ പാതയിൽനിന്നാണ്. നിരവധി വാഹന വ്യാപാരസ്ഥാപനങ്ങളും ഈ റോഡിലാണ്. മഴക്കാലമെത്തുന്നതിന് മുമ്പ് റോഡിലെ കുഴികളടക്കുമെന്ന് നഗരസഭ പറഞ്ഞിരുന്നുവെങ്കിലും മെറ്റൽ മാത്രമിട്ടാണ് കുഴികൾ അടച്ചത്. റോഡ് ആരംഭിക്കുന്ന ഇടുക്കി കവലയിൽ വഴി തടയൽ സി.പി.എം ഏരിയ സെക്രട്ടറി വി.ആർ. സജി ഉദ്ഘാടനം ചെയ്തു. സി.പി.എം നേതാക്കളായ പി.വി. സുരേഷ്, സണ്ണി പാറക്കണ്ടം, ജിബിൻ മാത്യു, സുഗതൻ കരുവാറ്റ, ഗവ. കോളജ് യൂനിയൻ ചെയർമാൻ അനന്ദുകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story