Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:14 AM IST Updated On
date_range 29 Jun 2019 5:14 AM ISTഇടവെട്ടിയിൽ ഞാറ്റുവേല ചന്ത
text_fieldsbookmark_border
ഇടവെട്ടി: സംസ്ഥാന സർക്കാർ ഞാറ്റുവേലയോടനുബന്ധിച്ച് എല്ലാ പഞ്ചായത്തുകളിലും കാർഷിക നടീൽ വസ്തുക്കളുടെ വിതരണം ച െയ്യുന്നതിൻെറ ഭാഗമായി ഇടവെട്ടി പഞ്ചായത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. കൃഷിഭവൻ അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ലത്തീഫ് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഷീജ നൗഷാദ്, മെംബർമാരായ സിബി ജോസ്, പി. പ്രകാശ്, സീന നവാസ്, ആത്മ േപ്രാജക്ട് ഡയറക്ടർ വി.ടി. സുലോചന, കൃഷി ഓഫിസർ ബേബി ജോർജ്, സി.എസ്. സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. പച്ചക്കറി തൈകൾ, മേൽത്തരം തെങ്ങിൻതൈകൾ തുടങ്ങിയവ കർഷകർക്ക് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story